ശനിയാഴ്ച പുലർച്ചെ മാധ്യമ പ്രവർത്തകൻ കെഎം ബഷീറിന്റെ ദാരുണമായ മരണത്തിനടയാക്കിയ അപകടം വരുത്തിയത് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്റെ വനിതാ സുഹൃത്തായ വഫ ഫിറോസിന്റെ ഉടമസ്ഥതയിലുള്ള കാറ്. അപകട സമയത്ത് ശ്രീറാമിന്റെ കൂടെയുള്ളതും ഇവർ തന്നെയായിരുന്നു.
ഉപരിപഠനത്തിനു ശേഷം രണ്ടാഴ്ചമുമ്പ് വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ശ്രീറാം വെങ്കിട്ടരാമൻ ഇന്നലെ തിരുവനന്തപുരത്തെ ഒരു ക്ലബിൽ നിന്നും വനിതാ സുഹൃത്തായ വഫാ ഫിറോസിന്റെ കൂടെ മടങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്. അബുദാബിയിൽ താമസാക്കിയ വാഫാ ഫിറോസ് മോഡലെന്ന നിലയിലാണ് അറിയപ്പെടുന്നത്.
വിവാഹിതയായ ഇവരുടെ കുടുംബം അബുദാബിയിലാണ്. ഉന്നതരുമായി അടുത്ത ബന്ധമാണ് വാഫാ ഫിറോസിന് ഉണ്ടായിരുന്നത്. മാധ്യമ ശ്രദ്ധ നേടുന്ന ഐഎഎസുകാരേയും ഐപിഎസുകാരേയും എല്ലാം സുഹൃത്തുക്കളാക്കുന്ന ഒരാളായിരുന്നു വാഫാ ഫിറോസ്.
ഫേസ്ബുക്ക് വഴിയാണ് ശ്രീറാമിനെ പരിചയപ്പെട്ടത്. രാത്രി വിളിച്ച് ശ്രീറാം വെങ്കിട്ടരാമൻ വാഹനം ആവശ്യപ്പെട്ടതുകൊണ്ടാണ് ശ്രീറാമിന്റെ അടുത്തെത്തിയതെന്നും യുവതി പൊലീസിന് മൊഴി നൽകി. രാത്രി 12.40 ഓടെ കാറുമായി കവടിയാറെത്തി. പിന്നീട് വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമനാണ്. അമിത വേഗത്തിലായിരുന്നു ശ്രീറാം വാഹനമോടിച്ചതെന്നും വഫ മൊഴി നൽകിയിട്ടുണ്ട്. നേരത്തെയും വഫയുടെ പേരിലുള്ള കെ എൽ -1-ബിഎം 360 എന്ന കാറിന് മോട്ടോർവാഹന വകുപ്പ് പിഴ ചുമത്തിയിരുന്നു. മൂന്ന് തവണയും അമിത വേഗതയ്ക്കാണ് പിഴ ചുമത്തിയിരുന്നത്.
രാത്രി വിളിച്ച് ശ്രീറാം വെങ്കിട്ടരാമൻ വാഹനം ആവശ്യപ്പെട്ടതുകൊണ്ടാണ് ശ്രീറാമിൻറെ അടുത്തെത്തിയതെന്നും യുവതി പൊലീസിന് മൊഴി നൽകി. 100 മീറ്റർ അപ്പുറത്തേയ്ക്കാണ് ബഷീറിന്റെ ബൈക്ക് തെറിച്ചുവീണിരിക്കുന്നത്. അമിതവേഗതയിലാണ് കാർ വന്നത് എന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.
രാത്രി 12.40 ഓടെ കാറുമായി കവടിയാറെത്തി. പിന്നീട് വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമനാണ്. അമിത വേഗത്തിലായിരുന്നു ശ്രീറാം വാഹനമോടിച്ചതെന്നും വഫ മൊഴി നൽകിയിട്ടുണ്ട്. നേരത്തെയും വഫയുടെ പേരിലുള്ള കെ എൽ -1-ബിഎം 360 എന്ന കാറിന് മോട്ടോർവാഹന വകുപ്പ് പിഴ ചുമത്തിയിരുന്നു. മൂന്ന് തവണയും അമിത വേഗതയ്ക്കാണ് പിഴ ചുമത്തിയിരുന്നത്.
ഇതിനിടെ ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ രാജീവ് പുത്തലത്ത് സംഭവസ്ഥലത്തെത്തി പരിശോന നടത്തി. കാർ ഓടിച്ചയാളുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടിയുണ്ടാകും. ഗതാഗത സെക്രട്ടറി നിയമപരമായ നടപടികൾ സ്വീകരിക്കും എന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.
നിയമം പാലിക്കാൻ ബാധ്യസ്ഥരായ ഐഎഎസ് ഉദ്യോഗസ്ഥർ രക്ഷപ്പെടാൻ ശ്രമിക്കുകയാണ് എന്നും ശശീന്ദ്രൻ ആരോപിച്ചു. മ്യൂസിയം സ്റ്റേഷനിലെ പൊലീസുകാർക്ക് ആദ്യം ശ്രീറാമിനെ തിരിച്ചറിയാൻ കഴിഞ്ഞില്ല എന്ന് റിപ്പോർട്ടുകളുണ്ട്. പൊലീസ് ശ്രീറാമിനെ ചോദ്യം ചെയ്തതിന് ദൃക്സാക്ഷികളുണ്ട്. പുരുഷനാണ് വാഹനമോടിച്ചിരുന്നത് എന്ന് സാക്ഷികൾ പറയുന്നു.