കാമുകിക്കൊപ്പം മുറിയെടുത്ത ഭര്‍ത്താവിനെ ലോഡ്ജില്‍ എത്തികൈയ്യോടെ പൊക്കി ഭാര്യ; പോലീസ് ഇടപെട്ടപ്പോള്‍ ബസ്സിന് മുന്നില്‍ ചാടി കാമുകിയുടെ ആത്മഹത്യ ശ്രമം: ഞെട്ടിക്കുന്ന സംഭവം കോട്ടയത്ത്

17

കോട്ടയം: കാമുകിക്കൊപ്പം ലോഡ്ജില്‍ മുറിയെടുത്ത ഭര്‍ത്താവിനെ കൈയ്യോടെ പൊക്കി ഭാര്യ. പോലീസ് ഇടപെട്ട് പറഞ്ഞുവിട്ടപ്പോള്‍ ബസ്സിന് മുന്നില്‍ ചാടി ആത്മഹത്യക്ക് ശ്രമം. കോട്ടയം ഗാന്ധിനഗറിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്.

ശനിയാഴ്ചയാണ് ഗാന്ധിനഗറിലെ ലോഡ്ജിലാണ് യുവാവും കാമുകിയും കൂടി മുറിയെടുത്തത്. ഭര്‍ത്താവിന്റെ സുഹൃത്തുക്കളില്‍ നിന്നുതന്നെ സംഭവം അറിഞ്ഞ ഭാര്യ നേരെ ലോഡ്ജിലേക്ക് കയറിച്ചെല്ലുകയായിരുന്നു. ലോഡ്ജിന്റെ പേരും മുറിയുടെ നമ്ബറും അടക്കം ലഭിച്ച ഭാര്യ മുറിക്കുള്ളില്‍ കടന്ന് ഭര്‍ത്താവിനെ തല്ലുകയും കാമുകിയെ തള്ളിയിടുകയും ചെയ്തു. പ്രശ്‌നം കൂടുതല്‍ വഷളാകുമെന്ന് കണ്ടതോടെ ലോഡ്ജ് ജീവനക്കാര്‍ തന്നെ പോലീസിനെ അറിയിക്കുകയും ചെയ്തു.

Advertisements

പിന്നീട് പോലീസെത്തി ഇരുവരേയും സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍, ഇരുവരും ഉഭയകക്ഷി സമ്മതപ്രകാരമായതിനാല്‍ ഇരുവര്‍ക്കെതിരേയും കേസെടുക്കാന്‍ സാധിക്കാത്തതിനാല്‍ അനുനയിപ്പിച്ച്‌ ബന്ധുക്കള്‍ക്കൊപ്പം പറഞ്ഞുവിട്ടു. ഇതിന് ശേഷം ബന്ധുവിനൊപ്പം പുറത്തിറങ്ങിയ യുവതി ബസ്സിന് മുന്നിലേക്ക് ചാടാന്‍ ശ്രമിക്കുകയായിരുന്നു. ബന്ധു ഇടപെട്ടതിനാല്‍ അപകടമുണ്ടായില്ല. പിന്നീട് ഇവര്‍ തിരികെ പോകുകയും ചെയ്തു.

Advertisement