ശാസ്താംകോട്ടയിൽ പ്രണയാഭ്യർഥന നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ സ്വകാര്യബസ് കണ്ടക്ടർ വീട്ടിൽ കയറി ചെയ്തത് ഇങ്ങനെ

34

ശാസ്താംകോട്ട: പ്രണയാഭ്യർഥന നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ സ്വകാര്യബസ് കണ്ടക്ടർ വീട്ടിൽ കയറി കുത്തിപ്പരിക്കേൽപ്പിച്ചു. കുന്നത്തൂർ സ്വദേശിനിയായ പതിനേഴുകാരിയാണ് ആക്രമണത്തിനിരയായത്.
സ്‌ക്രൂഡ്രൈവർ കൊണ്ടുള്ള കുത്തേറ്റ് അടിവയറ്റിൽ മാരകമായി മുറിവേറ്റ പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി ഭരണിക്കാവ് ആയിക്കുന്നം ചരണിക്കൽ വീട്ടിൽ അനന്ദു (22) ഒളിവിലാണ്.

തിങ്കളാഴ്ച പുലർച്ചെ 1.30നായിരുന്നു സംഭവം. വീടിന്റെ ടെറസിലൂടെ മുറിയിൽ കയറിയ അനന്ദു ഉറങ്ങിക്കിടന്ന പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. അടിവയറ്റിൽ മൂന്നിടത്ത് കുത്തേറ്റു. നിലവിളി കേട്ട് അച്ഛനമ്മമാർ അടുത്ത മുറിയിൽനിന്ന് എത്തുമ്‌ബോഴേക്കും പ്രതി രക്ഷപ്പെട്ടു. രക്തത്തിൽ കുളിച്ചുകിടന്ന പെൺകുട്ടിയെ ഉടൻ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലും എത്തിച്ചു. പെൺകുട്ടി അപകടനില തരണംചെയ്തതായി ഡോക്ടർമാർ അറിയിച്ചു.

Advertisements

കൊട്ടാരക്കര ചവറ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണ് അനന്ദു. ബസിലെ സ്ഥിരം യാത്രക്കാരിയായ പെൺകുട്ടി അനന്ദുവിന്റെ പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്നാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. കൃത്യത്തിനുശേഷം ഭരണിക്കാവിലെ ലോഡ്ജിൽ തങ്ങിയ പ്രതി പൊലീസ് പിന്തുടരുന്നത് മനസ്സിലാക്കി മുങ്ങി. കൊല്ലം റൂറൽ എസ്പി ഹരിശങ്കർ, കൊട്ടാരക്കര ഡിവൈഎസ്പി നാസറുദീൻ, ശാസ്താംകോട്ട സിഐ വി എസ് പ്രശാന്ത്, എസ്ഐ ഷുക്കൂർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.

Advertisement