കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്ക് അക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. വാര്‍ത്താ സമ്മേളനത്തിലാണ് രാവിലെ ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയത്.
പ്രതിപക്ഷ നേതാവിനും ബിജെപിയ്ക്കും വ്യത്യസ്തമ മറുപടികള്‍ ആവശ്യമില്ലെന്നും ഇരുവരും ഒരേ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരോപണങ്ങള്‍ക്ക് പിണറായി വിജയന്‍ നല്‍കിയ മറുപടി ഇങ്ങനെ:
ഡാമുകള്‍ തുറന്നതില്‍ വീഴ്ച പറ്റിയിട്ടില്ല
വെള്ളപ്പൊക്കമുണ്ടായത് ഡാം തുറന്നിട്ടാണെന്ന ആരോപണം തെറ്റ്
കേരളത്തിന്റെ ഡാം മാനേജ്‌മെന്റ് ഫലപ്രദം
പെട്ടെന്ന് കനത്ത മഴ പെയ്തതിനാലാണ് ഡാമുകള്‍ തുറക്കേണ്ടി വന്നത്
ഡാമുകള്‍ തുറന്നത് ഒരുമിച്ചല്ല
മണ്ണുകൊണ്ടുണ്ടാക്കിയ അണക്കെട്ടായ ബാണാസുര സാഗര്‍ തുറക്കുമ്പോള്‍ മുന്നറിയിപ്പ് നല്‍കാറില്ല.
സംഭരണശേഷിക്ക് മുകളിലെത്തിയാല്‍ തുറന്നേ മതിയാകൂ
പമ്പയിലെ കക്കി ഉള്‍പ്പെടെ ഡാമുകള്‍ തുറക്കേണ്ടിവന്നു. സര്‍ക്കാരിന് ഇതേകുറിച്ച് അറിവുണ്ടായിരുന്നു
വെള്ളപ്പൊക്കത്തിന് കാരണം ഡാമുകള്‍ തുറന്നത് മാത്രമല്ല
ഡാമുകള്‍ ഇല്ലാത്ത നദികളിലും വെള്ളപ്പൊക്കമുണ്ടായി
സംസ്ഥാനത്ത് ഇത്തവണ ലഭിച്ചത് 154% മഴ
ഒരു സീസണിലെ മഴയെ ഒരു വര്‍ഷത്തെ മഴയുമായി താരതമ്യപ്പെടുത്തി
ഡാം തുറക്കേണ്ടത് അനിവാര്യതയെന്ന് ചെന്നിത്തല നേരത്തെ പോസ്റ്റിട്ടിരുന്നു.
2013 ലെ മഴക്കാലത്ത് ഇടുക്കി ഡാം ഫലപ്രദമായി കൈകാര്യം ചെയ്തുവെന്ന ആരോപണം തെറ്റ്. അന്ന് കാര്യമായ മഴയുണ്ടായിരുന്നില്ല.
ജലവിഭവ മന്ത്രിയും വൈദ്യുതി മന്ത്രിയും തമ്മില്‍ അഭിപ്രായ ഭിന്നത പ്രതിപക്ഷ നേതാവിന്റെ ഭാവന മാത്രം