അച്ഛൻ ഗെയിം കളിക്കാനായി മകന് നൽകിയ ഫോണിൽ നിറയെ അച്ഛന്റെ അവിഹിത ലീലാവിലാസങ്ങൾ, മകൻ അമ്മയെ അറിയിച്ചതോടെ കിട്ടിയത് എട്ടിന്റെ പണി

24

നാമെല്ലാവരും മക്കൾക്ക് ഗെയിം കളിക്കാൻ ഫോൺ നൽകുമെങ്കിലും പലപ്പേവും പലർക്കും പല പണികളും കിട്ടാറുണ്ട്. ഇത്തരത്തിൽ മകന് ഗെയിം കളിക്കാനായി ഫോൺ നൽകിയ ഒരച്ഛന് കിട്ടിയത് എട്ടിന്റെ പണിയാണ്. മകന് മൊബൈൽ കളിക്കാൻ നൽകിയതോടെ 43കാരനായ അച്ഛന്റെ അവിഹിതം വെളിയിൽ വരികയായിരുന്നു. ഇതോടെ 15 വർഷം നീണ്ട ഇയാളുടെ ദാമ്പത്യബന്ധം തകർച്ചയുടെ വക്കിലെത്തി നിൽകുകയാണ്. ബംഗളൂരു സ്വദേശിയുടെ അവിഹിതബന്ധമാണ് മകൻ കണ്ടുപിടിച്ചത്. ഗെയിം കളിക്കാനായി ഫോൺ അച്ഛന്റെ ഫോൺ വാങ്ങിയ പതിനഞ്ചുകാരൻ മകൻ ഫോൺ പരിശോധിക്കുമ്പോൾ അച്ഛനും മറ്റൊരു സ്ത്രീയുമായുള്ള ബന്ധം കണ്ടെത്തുകയായിരുന്നു. അവർ തമ്മിലുള്ള ഫോൺ സംഭാഷങ്ങളും വാട്‌സാപ്പ് സന്ദേശങ്ങളും മകന്റെ ശ്രദ്ധയിൽപ്പെട്ടു. ഇത് മകൻ കയ്യോടെ പൊക്കി അമ്മയെ കാണിച്ചതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. സംഭവത്തെക്കുറിച്ച് ഭർത്താവിനോട് കാര്യങ്ങൾ ചോദിച്ചപ്പോൾ പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. തന്നെ വഞ്ചിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഭാര്യ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് ഇപ്പോൾ

Advertisement