തകർക്കപ്പെടാനാകാതെ സച്ചിന്റെ റെക്കോർഡ്, ലോകകപ്പിലെ ഒരേ ഒരു രാജാവ്

19

ഇത്തവണത്തെ ക്രിക്കറ്റ് മാമാങ്കത്തിന് ഒടുവിൽ തിരശ്ശീല വീണു. ക്രിക്കറ്റിന്റെ ഈറ്റില്ലമായ ഇംഗ്ലണ്ട് കപ്പുയർത്തുകയുെ ചെയ്തു. എന്നാൽ ഈ ലോകകപ്പിലും തകർക്കപ്പെടാത്ത ഒരു റെക്കോർഡ് ബാക്കി നിൽക്കുകയാണ്.

Advertisements

ഒരു ലോകകപ്പിൽ ഏറ്റവുമധികം റൺസ് എടുത്ത താരമെന്ന റെക്കോർഡ് ഇംഗ്ലണ്ടിൽ നടന്ന ഈ ലോകകപ്പിലും തകർക്കപ്പെട്ടില്ല. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ 2003 ൽ നേടിയ റെക്കോർഡാണ് ഈ ലോകകപ്പിലും തകർക്കപ്പെടാതെ പോയത്.

അന്ന് 673 റൺസാണ് സച്ചിൻ നേടിയത്. ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയൻ ഇന്ത്യൻ താരമായ രോഹിത് ശർമ്മയായിരുന്നു(648).

ഇന്ത്യയുടെ സ്വപ്നങ്ങൾ സെമിയിൽ അവസാനിച്ചപ്പോൾ സച്ചിന്റെ റെക്കോർഡ് തകർക്കാൻ സാധ്യത ഉണ്ടായിരുന്നത് റൂട്ടിനും വില്ല്യംസണ്ണിനുമായിരുന്നു. എന്നാൽ ഇരുവർക്കും അതിനു സാധിച്ചില്ല.

വില്ല്യംസൺ 578 ഉം റൂട്ട് 556 റൺസും മാത്രമാണ് നേടിയത്. ഡേവിഡ് വാർണർ 647ഉം ഷാക്കിബ് അൽ ഹസൻ 606 റൺസും നേടി. അടുത്ത ലോകകപ്പിലെങ്കിലും മാസ്റ്റർ ബ്ലാസ്റ്ററുടെ റെക്കോർഡ് തകർക്കപ്പെടുമോ എന്ന് കാത്തിരുന്ന് കാണാം.

Advertisement