ന്യൂഡൽഹി: പ്രണയ വൈരാഗ്യം വീട്ടമ്മയായ യുവതിയുടെ ജീവൻ അപഹരിച്ചു. ന്യൂഡൽഹിയിൽ ഭർത്താവും കൈകുഞ്ഞുമുള്ള യുവതിയെയാണ് കാമുകൻ വകവരുത്തിയത്. സണ്ണി എന്ന യുവാവാണ് 24 കാരിയായ പിങ്കിയെ കൊലപ്പെടുത്തിയത്. 19ാം വയസിലായിരുന്നു പിങ്കിയുടെ വിവാഹം. ഒരുവർഷത്തിനുള്ളിൽ മകനും ജനിച്ചു. അതിനുശേഷം കുഞ്ഞിനെ വളർത്താനും സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിലും ശ്രദ്ധകേന്ദ്രീകരിച്ചായി ജീവിതം.
പിങ്കി സ്വന്തമായി ഒരു ബ്യൂട്ടിപാർലറും തുടങ്ങി. പിങ്കിയുടെ ജീവിതം മാറിമറിയുന്നത് കഴിഞ്ഞ വാലന്റെയിൻസ് ദിനം മുതലാണ്. ഒരു സുഹൃത്താണ് പിങ്കിയെ ഇരുപത്തിയാറുകാരനായ സണ്ണിയുമായി പരിചയപ്പെടുത്തുന്നത്. പരിചയം പെട്ടന്നു തന്നെ പ്രണയമാവുകയായിരുന്നു. എന്നാൽ ഇരുവരും തമ്മിലുള്ള ബന്ധം പിങ്കിയുടെ ഭർത്താവറിയുകയും ഒടുവിൽ ഇടുവരും അകന്നു താമസിക്കാനും തുടങ്ങി.
എന്നാൽ താൻ ഭർത്താവിനോട് കാണിക്കുന്നത് തെറ്റാണെന്നു മനസിലാക്കിയ പിങ്കി സണ്ണിയിൽ നിന്നും അകലാൻ തുടങ്ങി. സണ്ണി തുടരെ തുടരെ ഭർത്താവിനെ പൂർണമായും ഉപേക്ഷിച്ച് അയാൾക്കൊപ്പം ചെല്ലാൻ നിർബന്ധിച്ചു കൊണ്ടിരുന്നു. കഴിഞ്ഞ ദിവസം സണ്ണി പിങ്കിയുടെ വീട്ടിലെത്തി. തനിക്ക് പിങ്കിയില്ലാതെ ജീവിക്കാനാകില്ലെന്നും തിരികെ ജീവിതത്തിലേക്ക് വരണമെന്നും നിരന്തരം അഭ്യർഥിച്ചു. പിങ്കി ഇത് നിരസിച്ചതിനെ തുടർന്ന് വകവരുത്തുകയായിരുന്നു