മാലദ്വീപ്:എക്കാലത്തേയും മികച്ച വെടിക്കെട്ട് വീരന്മാരില്‍ ഒരാളായാണ് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗിനെ വിലയിരുത്തുന്നത്.
അര്‍ബുദത്തേയും തോല്‍പിച്ച് കളിക്കളത്തിലേക്ക് തിരിച്ചെത്തിയ യുവി ഇന്ത്യയ്ക്ക് നിരവധി കിരീടങ്ങള്‍ സമ്മാനിച്ച പ്രതിഭയാണ്.
മുപ്പത്തിയേഴാം വയസില്‍ ഇന്ത്യന്‍ ടീമിന് പുറത്ത് അവസരത്തിനായി കാത്തുനില്‍ക്കുന്ന യുവി താന്‍ വെറുമൊരു ഫഌക്കല്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്.
മാലിയില്‍ മാലിദ്വീപ് ക്രിക്കറ്റ് ടീമിനെതിരെ എയര്‍ ഇന്ത്യക്കായി യുവി പറത്തിയ ഈ ഷോട്ട് ആഘോഷിക്കുകയാണ് ഇന്ന് ക്രിക്കറ്റ് ലോകം.
ക്രിക്കറ്റിന്റെ സൗന്ദര്യശാസ്ത്രങ്ങളില്‍ അത്ഭുതമെന്ന് വിശേഷിപ്പിക്കപ്പെടുന്ന റിവേര്‍സ് സ്വീപ്പ് ഷോട്ടിലൂടെ പന്ത് അതിര്‍ത്തിക്ക് മുകളിലൂടെ പായിക്കുകയായിരുന്നു ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍.
മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സ്വാലിഹും വൈസ് പ്രസിഡന്റ് ഫൈസല്‍ നസീമും അണിനിരന്ന ടീമിനെതിരെയായിരുന്നു യുവിയുടെ തകര്‍പ്പന്‍ ബാറ്റിംഗ്.