അവന്റെ തിരിച്ചുവരവില്‍ വിധി പോലും വിറച്ചു പോയി, യുവി ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത

37

ഈ സീസണിലെ ഐപിഎല്ലിനായി കാത്തിരിക്കുന്ന ക്രിക്കറ്റ് ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സ് അവരുടെ മുതിര്‍ന്ന താരമായ യുവരാജിന് വേണ്ടത്ര അവസരം നല്‍കിയേക്കും.

Advertisements

മുംബൈ ഇന്ത്യന്‍സ് ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ സഹീര്‍ ഖാന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
യുവരാജ് സിംഗ് ടീമിന് കരുത്താണ്. മധ്യനിരയില്‍ കളി നെയ്യാന്‍ കഴിയുന്ന പരിചയസമ്പന്നനായ ഒരു താരത്തെ തങ്ങള്‍ക്ക് ആവശ്യമാണ്.

യുവരാജ് സിംഗ് അല്ലാതെ മറ്റൊരാളെ ആ സ്ഥാനത്തേക്ക് മികച്ചതായി തങ്ങള്‍ക്ക് ലഭിക്കാനില്ലെന്നും സഹീര്‍ ഖാന്‍ വ്യക്തമാക്കി. ഇന്ത്യന്‍ ടീമില്‍ സഹീറിന്റെ സഹതാരമായിരുന്നു യുവരാജ് സിംഗ്.

യുവരാജ് പരിചയസമ്പന്നനായ താരമാണെന്നും മാച്ച് വിന്നറാണെന്നും മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ വ്യക്തമാക്കി.

ഈ സീസണില്‍ എല്ലാ മത്സരത്തിലും താന്‍ ഓപ്പണിംഗിന് ഇറങ്ങുമെന്ന് രോഹിത് ശര്‍മ്മ പറഞ്ഞു. ലോകകപ്പ് മുന്നില്‍ കണ്ടാണ് രോഹിതിന്റെ നീക്കം.

ഓപ്പണിംഗ് പൊസിഷനിലാണ് തനിക്കേറെ വിജയിക്കാനായിട്ടുള്ളത്. അത് ടീമിന് വ്യക്തമായി അറിയാമെന്നും രോഹിത് വ്യക്തമാക്കി.

താരലേലത്തില്‍ രണ്ടാം റൗണ്ടില്‍ അടിസ്ഥാന വിലയ്ക്ക് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയ താരമാണ് യുവരാജ് സിംഗ്. ഒരു കോടിയായിരുന്നു യുവിടുയെ അടിസ്ഥാന വില.

Advertisement