ട്രെയിനില്‍ കണ്ട പെണ്‍കുട്ടിയെ കണ്ടുപിടിച്ച്‌ പ്രണയം അറിയിക്കാനായി 4000 പോസ്റ്ററുകള്‍ അച്ചടിച്ച്‌ ഒട്ടിച്ച്‌ യുവാവ്

11

കൊല്‍ക്കത്ത: ട്രെയിനില്‍ വെച്ച്‌ കണ്ട് ഇഷ്ടം തോന്നിയ പെണ്‍കുട്ടിയെ തേടി ഗിത്താറുമായി അമേരിക്കയിലെത്തിയ യുവാവിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു വാരണം ആയിരം.

എന്നാല്‍ ഇതുപോലൊരു സംഭവം യഥാര്‍ത്ഥ ജീവിതത്തിലും നടന്നിരിക്കുകയാണ്.

Advertisements

ട്രെയിനില്‍ വച്ച്‌ കണ്ട് ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ സ്വന്തമാക്കാന്‍ വേണ്ടി സിനിമാകഥയെ വെല്ലുന്ന രീതികളാണ് ബിശ്വജിത് പഠാര്‍ എന്ന യുവാവ് സ്വീകരിച്ചിരിക്കുന്നത്.

താന്‍ കണ്ടുമുട്ടിയ പെണ്‍കുട്ടിയെ കണ്ടെത്താനായി കോന്നഗര്‍ മുതല്‍ ബാലി വരെയുള്ള ആറ് കിലോമീറ്റര്‍ ദൂരത്തില്‍ 4000 പോസ്റ്ററുകളാണ് ഇയാള്‍ പതിപ്പിച്ചത്.

കൂടാതെ തന്റെ പ്രണയം തുറന്നു പറയുന്ന ഏഴുമിനുട്ട് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രവും ബിശ്വജിത്ത് ചിത്രീകരിച്ചു. തന്റെ ഫോണ്‍ നമ്പറും ഷോര്‍ട് ഫിലിമിന്റെ ലിങ്കുമുള്‍പ്പടെയാണ് ഇയാള്‍ പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്.

ജൂലൈ 23നാണ് ബിശ്വജിത്ത് തന്റെ സ്വപ്നനായികയെ ട്രെയിനില്‍ വച്ച്‌ കാണുന്നത്. തന്റെ എതിര്‍വശത്ത് ഇരുന്ന ആ പെണ്‍കുട്ടിയെ ആദ്യകാഴ്ചയില്‍ തന്നെ ബിശ്വജിത്തിന് ഇഷ്ടപ്പെട്ടു. പിന്നീട് ആ പെണ്‍കുട്ടിയെ കണ്ടിട്ടില്ല.

പെണ്‍കുട്ടിയെ വീണ്ടും കാണുമ്പോള്‍ തിരിച്ചറിയാനായി ആദ്യം കണ്ട ദിവസം ധരിച്ച അതേ ടീഷര്‍ട്ടും ധരിച്ച്‌ നിത്യവും ഓഫീസ് സമയത്തിന് ശേഷം കോന്നഗര്‍ സ്റ്റേഷനില്‍ ബിശ്വജിത്ത് കാത്തു നില്‍ക്കാറുണ്ട്.

Advertisement