മുംബൈ: ടെലിവിഷന്‍ നടന് ആത്മഹത്യ ചെയ്ത നിലയില്‍. യുവതാരം രാഹുല്‍ ദീക്ഷിതിനെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
Advertisements
28 വയസ്സായിരുന്നു. മുംബൈയിലെ ഒഷിവാരയില്‍ സ്വവസതിയില്‍ സീലിംഗ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു.ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങള്‍ വ്യക്തമല്ല.
അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ആത്മഹത്യാകുറിപ്പ് ലഭിച്ചിട്ടില്ലെന്നും, സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും പൊലീസ് സൂചിപ്പിച്ചു.
കഴിഞ്ഞ രാത്രിയില്‍ സുഹൃത്തുക്കളുമൊത്ത് പാര്‍ട്ടിയില്‍ സംബന്ധിച്ചതിന്റെ ചിത്രങ്ങള്‍ ഫേസബുക്കില്‍ രാഹുല്‍ പോസ്റ്റ് ചെയ്തിരുന്നു.
ജയ്പുര്‍ സ്വദേശിയായ രാഹുല്‍ അഭിനയ മോഹവുമായാണ് മുംബൈയില്‍ എത്തിയത്.
Advertisement