നിര്‍ബന്ധിച്ച് നീലച്ചിത്രം കാണിച്ചു; ആറു മാസം തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചു; ഹോസ്റ്റല്‍ ഉടമയ്‌ക്കെതിരെ പരാതിയുമായി യുവതി

18

ഭോ​പ്പാ​ൽ: ഭോ​പ്പാ​ലി​ലെ സ്വ​കാ​ര്യ ഹോ​സ്റ്റ​ൽ ഉ​ട​മ ആ​റു മാ​സം ത​ട​ങ്ക​ലി​ൽ​വ​ച്ച് പീ​ഡി​പ്പി​ച്ചെ​ന്ന് പ​രാ​തി​യു​മാ​യി ഒ​രു യു​വ​തി കൂ​ടി രം​ഗ​ത്ത് വ​ന്നു. നാ​ലാ​മ​ത്തെ യു​വ​തി​യാ​ണ് ഹോ​സ്റ്റ​ൽ ഉ​ട​മ​യ്ക്കെ​തി​രെ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ആ​ഴ്ച ബ​ധി​ര​യും മൂ​ക​യു​മാ​യ യു​വ​തി പീ​ഡ​നം വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മൂ​ന്നു പേ​ർ കൂ​ടി പീ​ഡ​നം തു​റ​ന്നു​പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

യു​വ​തി​ക​ളു​ടെ പ​രാ​തി​യി​ൽ ഡ​യ​റ​ക്ട​ർ അ​ശ്വി​നി ശ​ർ​മ​യെ പോ​ലീ​സ് ബു​ധ​നാ​ഴ്ച അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. നി​ർ​ബ​ന്ധി​ച്ച് അ​ശ്ലീ​ല വീ​ഡി​യോ കാ​ണി​ച്ച് ആ​റു മാ​സ​ത്തോ​ളം പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി. ഇ​യാ​ളു​ടെ ആ​വ​ശ‍്യ​ങ്ങ​ൾ​ക്കു സ​മ്മ​തി​ക്കാ​തെ വ​ന്ന​പ്പോ​ൾ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​താ​യും ധാ​ർ ജി​ല്ല സ്വ​ദേ​ശി​നി​യാ​യ പെ​ൺ​കു​ട്ടി പ​റ​യു​ന്നു.

Advertisements

അ​ശ്വി​നി ശ​ർ​മ​യ്ക്കു ബി​ജെ​പി​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നാ​ണ് അ​ശ്വി​നി ശ​ർ​മ​യെ​ന്നു കോ​ൺ​ഗ്ര​സ് വ​ക്താ​വ് ശോ​ഭാ ഓ​സ പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​നൊ​പ്പം അ​ശ്വി​നി ശ​ർ​മ നി​ൽ​ക്കു​ന്ന ചി​ത്ര​വും കോ​ൺ​ഗ്ര​സ് പു​റ​ത്തു​വി​ട്ടു.

Advertisement