ചതിക്കില്ല, കോഹ്ലി ഏറ്റവും വിശ്വസ്തൻ: ഇക്കാര്യത്തിൽ സച്ചിൻ പോലും പിന്നിൽ

12

ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ക്രിക്കറ്റ് മൈതാനത്തെന്ന പോലെ തന്നെ പരസ്യ ലോകത്തും താരമാണ്. ആ പേരു തന്നെ ഇന്നൊരു ബ്രാന്റാണ്.

അതുകൊണ്ട് തന്നെയാണ് വിരാട് പിന്നാലെ പരസ്യചിത്ര നിർമ്മാതാക്കളും ബ്രാന്റുകളും പായുന്നത്. പരസ്യ ലോകത്തെ ഈ താരപ്രഭ വിരാട് കോഹ്ലിയ്ക്ക് പുതിയൊരു ബഹുമതി സമ്പാദിച്ച് നൽകിയിരിക്കുകയാണ്.

Advertisements

കായിക താരങ്ങൾക്കിടിയിലെ ഏറ്റവും വിശ്വസ്തനായ വ്യക്തിയെന്ന നേട്ടമാണ് വിരാട് കോഹ്ലിയ്ക്ക് സ്വന്തമായിരിക്കുന്നത്.

ടിആർഎയുടെ 2019 ലെ ഏറ്റവും വിശ്വസ്തരായ വ്യക്തികളുടെ പട്ടികയിലാണ് വിരാട് കോഹ്ലി മുന്നിലെത്തിയത്.

സിനിമ, സ്പോർട്സ്, ബിസിനസ് തുടങ്ങിയ മേഖലകളിൽ നിന്നുമായി 39 പേരാണ് പട്ടികയിലുള്ളത്.

രാജ്യത്തെ 16 നഗരങ്ങളിലായി 2315 പേർക്കിടയിൽ നടത്തിയ സർവ്വേയിൽ നിന്നുമാണ് ഈ പട്ടിക തയ്യാറാക്കിയത്.

മുൻ ഇന്ത്യൻതാരവും ക്രിക്കറ്റ് ഇതിഹാസവുമായ സച്ചിനേക്കാളും മുകളിലാണ് വിരാട് കോഹ്ലിയുടെ സ്ഥാനമെന്നതാണ് ശ്രദ്ധേയം.

സച്ചിൻ രണ്ടാമതെത്തിയപ്പോൾ കായിക രംഗത്തു നിന്നും പട്ടികയിൽ ഇടം നേടിയ മറ്റൊരു താരം രോഹിത് ശർമ്മ മാത്രമാണ്.

മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണി പട്ടികയിൽ ഇടം നേടിയില്ലെന്നത് അവിശ്വസനീയമായാണ് വിലയിരുത്തപ്പെടുന്നത്.

ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ എന്നിവരും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. അമിതാഭ് ബച്ചനാണ് പട്ടികയിൽ ഒന്നാമതെത്തിയത്.

താരങ്ങളുടെ പട്ടികയിൽ ആമിർ ഖാൻ രണ്ടാമതും സൽമാൻ ഖാൻ മൂന്നാമതും അക്ഷയ് കുമാർ നാലാമതും ഷാരൂഖ് ഖാൻ അഞ്ചാമതുമെത്തി.

ദക്ഷിണേന്ത്യൻ താരങ്ങളിൽ മുന്നിൽ രജനികാന്താണ്. വിജയിയും വിക്രമും രണ്ടും മൂന്നും സ്ഥാനത്തെത്തി.

അതേസമയം, മൂന്നാം ലോകകപ്പ് എന്ന സ്വപ്നവുമായി ടീം ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പറന്നു. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് ഇന്ത്യൻ ടീം ഇംഗ്ലണ്ടിലേക്ക് പുറപ്പെട്ടത്.

ഈ മാസം 30 മുതലാണ് ലോകകപ്പ് ക്രിക്കറ്റ് ആരംഭിക്കുന്നത്. ഐപിഎൽ പോരാട്ടങ്ങൾക്ക് ശേഷം ഇത്രയും ദിവസം ഇന്ത്യൻ ടീം അംഗങ്ങൾ വിശ്രമത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യൻ ടീം അംഗങ്ങൾ മുംബൈയിൽ ഒത്തുചേർന്നിരുന്നു.

വിരാട് കോഹ്ലി നയിക്കുന്ന ആദ്യ ലോകകപ്പാണിത്. ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം ശനിയാഴ്ച നടക്കും. ന്യൂസിലാൻഡാണ് എതിരാളികൾ.

രണ്ടാം സന്നാഹ മത്സരം 28 ന് ബംഗ്ലാദേശിനെതിരെയാണ്. ജൂൺ അഞ്ചിന് ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം.

രണ്ട് ലോകകപ്പ് കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള ഇന്ത്യ ഇത്തവണ മൂന്നാം കിരീട നേട്ടമെന്ന സ്വപ്നമാണ് കാണുന്നത്.

1983 ലും 2011 ലുമാണ് ഇന്ത്യ ലോകകിരീടം നേടിയത്. കപിൽ ദേവ്, എംഎസ് ധോണി എന്നിവർക്കൊപ്പം ലോകകപ്പ് കിരീടം ചൂടിയ നായകൻ എന്ന ഖ്യാതി സ്വന്തമാക്കാനാണ് കോഹ്ലി ശ്രമിക്കുക.

അതേസമയം, ഇത്തവണത്തെ ലോകകപ്പ് വെല്ലുവിളി നിറഞ്ഞതാണെന്ന് കോഹ്ലി കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

ഫോർമാറ്റിന്റെ പ്രത്യേകതക്കൊണ്ട് ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ലോകകപ്പായിരിക്കും ഇംഗ്ലണ്ടിലേത്. ടീമുകളെല്ലാം ശക്തരാണ്.

അഫ്ഗാനിസ്ഥാൻ പോലും അടുത്തകാലത്ത് ഒരുപാട് പുരോഗതി കൈവരിച്ചു. അതിനാൽ തന്നെ മികച്ച പ്രകടനം കാഴ്ചവെക്കേണ്ടി വരുമെന്നും കോഹ്ലി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു

Advertisement