കോഹ്‌ലിക്കെതിരായ പരിഹാസത്തിന് ചുട്ട മറുപടിയുമായി മുന്‍ താരം; ഗംഭീര്‍ ഒറ്റപ്പെടുന്നു

22

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയെ പരിഹസിച്ച് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ രംഗത്തെത്തിയിരുന്നു.

ഐപിഎല്ലില്‍ കിരീടമൊന്നും നേടിയില്ലെങ്കിലും എട്ടുവര്‍ഷമായി റോയല്‍ ചലഞ്ചേഴ്‌സ് നായകനായി കോഹ്‌ലി തുടരുന്നത് ഭാഗ്യമാണെന്നായിരുന്നു ഗംഭീറിന്റെ പരിഹാസം.

Advertisements

തന്നെ ഏല്‍പ്പിച്ച ജോലിയാണ് ചെയ്യുന്നതെന്നും അത് ചെയ്യുമ്പോള്‍ പുറത്തുനിന്നുള്ളവരുടെ ഉപദേശം ശ്രദ്ധിക്കാറില്ലെന്നും പിന്നാലെ കോഹ്‌ലി തിരിച്ചടിച്ചു.

ക്രിക്കറ്റ് വേദികളില്‍ സജീവ ചര്‍ച്ചയായ ഗംഭീര്‍ കോഹ്‌ലി പോരില്‍ പ്രതികരിച്ചിരിക്കുന്നു മുന്‍ ഇന്ത്യന്‍ താരം മദന്‍ ലാല്‍. എന്നാല്‍ ഗംഭീറിനെ തള്ളി വിരാട് കോലിക്ക് പിന്തുണ നല്‍കുകയാണ് അദേഹം ചെയ്തത്.

ഗംഭീറിന്റെ കമന്റിനോട് യോജിക്കാനാവില്ല. അടങ്ങാത്ത ആവേശവും സഹ താരങ്ങള്‍ക്ക് അത്മവിശ്വാസവും നല്‍കി ക്രിക്കറ്റിന്റെ സ്വഭാവം തന്നെ മാറ്റിയ താരമാണ് കോഹ്‌ലി.

കോഹ്‌ലി കരിയര്‍ ഇന്നിംഗ്സ് ആരംഭിച്ചിട്ടേയുള്ളൂവെന്നും ഇനിയുമേറെ അനുഭവങ്ങള്‍ സ്വന്തമാക്കുമെന്നും മദന്‍ ലാല്‍ പ്രതികരിച്ചു.

ഐപിഎല്‍ കിരീടം നേടിയിട്ടില്ല എന്നതിന്റെ പേരില്‍ എന്നെ വിലയിരുത്തന്നവരെ ഞാന്‍ വകവെയ്ക്കാറില്ല. ഒരു നായകന് അങ്ങനെ ഒരു അളവുകോലും വെയ്ക്കാനുമാകില്ല.

അവസരങ്ങള്‍ ലഭിക്കുന്നിടത്തെല്ലാം മികച്ച പ്രകടനം നടത്താനാണ് ഞാന്‍ എപ്പോഴും ശ്രമിക്കുന്നത്. കഴിയാവുന്ന കിരീടങ്ങളെല്ലാം നേടാനും. എന്നാല്‍ എല്ലായ്‌പ്പോഴും മനസില്‍ വിചാരിച്ചപോലെ നടക്കണമെന്നില്ല.

ശരിയാണ് ഞങ്ങള്‍ ഐപിഎല്ലില്‍ ഇതുവരെ കിരീടമൊന്നും നേടിയിട്ടില്ല. എന്നാല്‍ അതുമാത്രം ചിന്തിച്ചിരുന്നാല്‍ തീരുമാനങ്ങള്‍ എടുക്കാനാകാതെ സമ്മര്‍ദ്ദത്തിലാകും.

പുറത്തുനിന്നുള്ളവര്‍ പറയുന്നതുപോലെ ചിന്തിച്ചാല്‍ എനിക്ക് അഞ്ച് മത്സരത്തില്‍ കൂടുതല്‍ അതിജീവിക്കാനാവില്ല.

ഞാനിപ്പോള്‍ വെറുതെ വീട്ടിലിരുന്നേനെ എന്നും ഗംഭീറിന് കോലി നേരത്തെ മറുപടി നല്‍കിയിരികുന്നു.

Advertisement