തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയെ അശ്ലീലമായി ട്രോളിയ തമിഴ് നടന്‍ രാധാ രവിയെ രൂക്ഷമായി വിമര്‍ശിച്ച് നയന്‍സിന്റെ കാമുകനും തമിഴ് സംവിധായകനുമായ വിഘ്‌നേഷ് ശിവന്‍.
സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നു വന്ന രാധാ രവിയ്‌ക്കെതിരെ നടപടിയെടുക്കാന്‍ ആരും തയാറാകുന്നില്ലെന്നും മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ ഇനിയും അയാള്‍ ഇതു പോലെ ചെയ്യുമെന്നും വിഘ്‌നേഷ് പറയുന്നു.
മോശമായ സംസാരം കേട്ട് കൈയ്യടിക്കുകയും ചിരിക്കുകയും ചെയ്യുന്ന ആരാധകരെ കാണുമ്പോള്‍ വിഷമം തോന്നുന്നുവെന്നും വിഘ്‌നേഷ് കൂട്ടിച്ചേര്‍ത്തു.
വിഘ്‌നേഷിനെ കൂടാതെ ഗായിക ചിന്മയി, അഭിനേത്രിയും രാധാ രവിയുടെ അര്‍ദ്ധ സഹോദരിയുമായ രാധിക ശരത്കുമാര്‍ എന്നിവരും സംഭവത്തില്‍ പ്രതികരിച്ചു.
’ഒരു നടന്‍ അധിക്ഷേപിക്കുമ്പോള്‍ ആരും നയന്‍താരയെ പിന്തുണയ്ക്കാനുണ്ടായില്ല. എന്താണ് പറയേണ്ടതെന്ന അറിയില്ല’ എന്നായിരുന്നു’ ചിന്‍മയിയുടെ പ്രതികരണം.മീ ടൂ ക്യാമ്പയിനുമായി രംഗത്തെത്തിയ ചിന്മയിക്ക് ഡബ്ബിംഗ് രംഗത്ത് വിലക്കേര്‍പ്പെടുത്തിയിരുന്നു.
ഏറ്റവും കഠിനാധ്വാനിയായ നായികമാരില്‍ ഒരാളാണ് നയന്‍താര. അവരെ അടുത്തറിയാന്‍ സാധിച്ചതും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സാധിച്ചതും ഭാഗ്യമായി കരുതുന്നു. ഇതിനെല്ലാമപ്പുറം മികച്ചവരാണ് അവര്‍. മുഴുവന്‍ വീഡിയോ കണ്ടില്ല, പക്ഷേ രവിയെ നേരിട്ട് കണ്ട് ചെയ്തത് തെറ്റായിരുന്നു എന്ന് പറഞ്ഞു. രാധിക കുറിച്ചു.
നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രമായ ‘കൊലൈയുതിര്‍ കാലം’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചടങ്ങിലാണ് രാധാ രവി നയന്‍താരയെ അശ്ലീലമായി ട്രോളുകയും വിവാദ പ്രസ്താവന നടത്തുകയും ചെയ്തത്.
കെആര്‍ വിജയയെ പോലെ മുഖത്തു നോക്കുമ്പോള്‍ തന്നെ പ്രാര്‍ഥിക്കാന്‍ തോന്നുന്നവരാണ് സീതയായി മുന്‍പ് അഭിനയിച്ചിരുന്നത്. എന്നാലിപ്പോള്‍ ആ വേഷങ്ങള്‍ ആര്‍ക്കും കൈക്കാര്യം ചെയ്യാമെന്ന അവസ്ഥയിലെത്തി നില്‍ക്കുകയാണ് രാധാ രവി പറഞ്ഞു.
കാണുമ്പോള്‍ കുമ്പിടുന്നവരെയും, കൂടെ വിളിക്കുന്നവരെയും സീതയാക്കാം എന്ന അവസ്ഥയിലാണ് സിനിമയിപ്പോള്‍ രാധാ രവി കൂട്ടിച്ചേര്‍ത്തു.