വാണിവിശ്വനാഥിനെ ഇറക്കി തെലുങ്കാന പിടിക്കാനൊരുങ്ങി ടിഡിപി

42

ഹൈദരാബാദ്‌: പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ പുതിയ തന്ത്രം മെനഞ്ഞ് സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയായ ടിഡിപി (തെലുങ്ക് ദേശം പാര്‍ട്ടി). എന്‍ടി രാമറാവുവിന്റെ ജീവിച്ചിരിക്കുന്ന ഒരേയൊരു നായികയായ വാണി വിശ്വനാഥിനെയിറക്കി തെലുങ്കാന പിടിക്കാനാണ് ടിഡിപിയുടെ നീക്കം.

Advertisements

വാണി വിശ്വനാഥുമായ് പാര്‍ട്ടിയുടെ ചന്ദ്രബാബു നായിഡു അടക്കമുള്ള നേതാക്കള്‍ പലവട്ടം ഇക്കാര്യം ചര്‍ച്ചചെയ്തുവെന്നാണ് വിവരം. എന്നാല്‍ പാര്‍ട്ടിയോ വാണിയോ ഇതുവരെ ഇതുസംബന്ധിച്ച് പരസ്യപ്രസ്താവന നടത്തിയിട്ടില്ല.

ആന്ധ്രാപ്രദേശ് മുന്‍മുഖ്യന്ത്രിയും സൂപ്പര്‍താരവുമായിരുന്ന എന്‍ടി രാമറാവുവിന്റെ നായികയായി തിളങ്ങിയ വാണി വിശ്വനാഥിനെ ജനങ്ങള്‍ക്ക് പുതുതായി പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലെന്നാണ് ടിഡിപി കരുതുന്നത്.
തെലുങ്കുദേശത്തില്‍ സജീവമായിരുന്ന നടി റോജ വൈഎസ്ആര്‍ കോണ്‍ഗ്രസിലേക്കു കൂറുമാറിയതും വാണിയെ ടിഡിപിയിലേക്കുള്ള രംഗപ്രവേശനത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

1992 ല്‍ പുറത്തിറങ്ങിയ ‘സാമ്രാട്ട് അശോക’ എന്ന ചിത്രത്തിലായിരുന്നു വാണി വിശ്വനാഥ് എന്‍ടിആറിന്റെ നായികയായത്. ചിത്രത്തില്‍ അശോകചക്രവര്‍ത്തിയായി എന്‍ടിആര്‍ കിരീടമണിഞ്ഞപ്പോള്‍ ഭാര്യയുടെ വേഷമായിരുന്നു വാണി കൈകാര്യം ചെയ്തത്.

ബിജെപിയില്‍ നിന്ന് തല്ലിപ്പിരിഞ്ഞ ടിഡിപിയ്ക്ക് തെലങ്കാനയില്‍ ശക്തി കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് സിനിമാതാരങ്ങളെ ഇറക്കിയുള്ള ഭാഗ്യപരീക്ഷണത്തിന് പാര്‍ട്ടി മുതിരുന്നത്.

Advertisement