ഓസ്ട്രേലിയയ്ക്കെതിരായ തോല്‍വിക്ക് കാരണം ഉമേഷ് യാദവ്; ടി20 ടീമില്‍ ഉമേഷ് യാദവിനെ ഉള്‍പ്പെടുത്തിയത് സെലക്ടര്‍മാരുടെ വിഡ്ഢിത്തം, വിശദീകരണവുമായി ബുംറ

33

വിശാഖപട്ടണം: ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടി20 മത്സരത്തില്‍ ഇന്ത്യ തോറ്റതിന് പല കാരണങ്ങളും പറയുന്നുണ്ടെങ്കിലും ഉമേഷ് യാദവിലേക്കാണ് ഭൂരിപക്ഷവും വിരല്‍ ചൂണ്ടുന്നത്.

ടി20യില്‍ ഉമേഷ് യാദവിനെ ഉള്‍പ്പെടുത്തിയത് സെലക്ടര്‍മാരുടെ വിഡ്ഢിത്തമാണെന്നുപോലും ക്രിക്കറ്റ് ആരാധകര്‍ വിമര്‍ശിക്കുന്നു. പരിമിത ഓവറില്‍ സമീപകാലത്ത് അത്രമികച്ച റെക്കോര്‍ഡ് ഇല്ലാത്ത താരമാണ് ഉമേഷ് യാദവ്.

Advertisements

ഉമേഷ് യാദവ് എറിഞ്ഞ അവസാന ഓവറിലായിരുന്നു ഇന്ത്യ ജയിക്കാവുന്ന മത്സരം തോറ്റത്. ബൗളര്‍മാര്‍ ബാറ്റ് ചെയ്ത് ഓസീസിന് മൂന്ന് വിക്കറ്റ് വിജയമൊരുക്കി.

അവസാന ഓവറില്‍ ജയിക്കാന്‍ 14 റണ്‍സ് വേണ്ടിയിരുന്ന ഓസ്‌ട്രേലിയ അവസാന പന്തില്‍ നാടകീയ ജയം സ്വന്തമാക്കുകയായിരുന്നു. ഇതോടെ 4 ഓവറില്‍ 35 റണ്‍സ് വഴങ്ങിയ ഉമേഷ് യാദവിനെതിരെ രൂക്ഷവിമര്‍ശനം ഉയരുകയും ചെയ്തു.

എന്നാല്‍, ഉമേഷിനെ പിന്തുണച്ച് മറ്റൊരു ബൗളര്‍ ജസ്പ്രീത് ബുംറ രംഗത്തെത്തി. അവസാന ഓവറുകളിലെ ബൗളിങ് ഒരിക്കലും എളുപ്പമല്ലെന്നാണ് ബുംറയുടെ പ്രതികരണം.

രണ്ടുഭാഗത്തേക്കും മാറിമറിയാവുന്ന മത്സരത്തില്‍ അവസാന ഓവറില്‍ പന്തെറിയുക എളുപ്പമല്ല. ചില ദിവസങ്ങളില്‍ തങ്ങളുടെ പന്തുകള്‍ ശരിയായിവരും. ചിലപ്പോള്‍ അങ്ങിനെയാകില്ല. ഉമേഷിന് സംഭവിച്ചതും അതാണെന്ന് ബുംറ പറഞ്ഞു.

19ാം ഓവറില്‍ കളി ഇന്ത്യയുടെ വരുതിയിലാക്കിയ ബുംറയാണ്. അതുവരെ ഓസ്‌ട്രേലിയ ജയിക്കുമെന്ന് ഉറപ്പായ മത്സരം ഇന്ത്യയുടെ ഭാഗത്തേക്ക് തിരിച്ചുവിട്ടത് ബുംറയാണ്.

എളുപ്പം റണ്‍സ് സ്‌കോര്‍ ചെയ്യാവുന്ന വിക്കറ്റ് ആയിരുന്നില്ലെന്ന് ബുംറ പിന്നീട് പറഞ്ഞു. തന്റെ കഴിവില്‍ വിശ്വസിക്കുകയും ഏറ്റവും മികച്ച പന്തെറിയാന്‍ ശ്രമിക്കുകയുമാണ് ചെയ്തത്. അത് ഫലം ചെയ്‌തെന്നും ബുംറ വ്യക്തമാക്കി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് ഇന്ത്യക്കു നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 126 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. ഒരിടവേളയ്ക്കു ശേഷം ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട ലോകേഷ് രാഹുല്‍ (50) ഇന്ത്യയ്ക്കായി തിളങ്ങി.

ഗ്ലെന്‍ മാക്‌സ്വെല്‍ (56), ഡാര്‍സി ഷോര്‍ട്ട് (37) എന്നിവരുടെ ഇന്നിങ്‌സുകളാണ് ഓസീസിനെ ജയത്തിലേക്ക് നയിച്ചത്. ജയത്തോടെ രണ്ടു മല്‍സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 10നു മുന്നിലെത്തുകയും ചെയ്തു.

Advertisement