മുംബൈ: സഞ്ജു സാംസണും ബേസില്‍ തമ്പിയ്ക്കും ശേഷം വീണ്ടും ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞ് മലയാളി താരങ്ങള്‍. ദ്രാവിഡ് പരിശീലിപ്പിക്കുന്ന അണ്ടര്‍ 19 ഇന്ത്യന്‍ ടീമിലാണ് രണ്ട് കേരള താരങ്ങള്‍ ഇടംപിടിച്ചത്.
സൂരജ് അഹൂജ നയിക്കുന്ന ടീമില്‍ വരുണ്‍ നായനാര്‍, വത്സാല്‍ ഗോവിന്ദ് എന്നിവരാണ് ഇടംപിടിച്ചത്.
ദക്ഷിണാഫ്രിക്ക അണ്ടര്‍ 19 ടീമിനെതിരായ ചതുര്‍ദിന മത്സരങ്ങള്‍ക്കാണ് ഇന്ത്യ അണ്ടര്‍ 19 ടീമിനെ പ്രഖ്യാപിച്ചത്.
തിരുവനന്തപുരത്താണ് ദക്ഷിണാഫ്രിക്ക അണ്ടന്‍ 19നെതിരെ ഇന്ത്യന്‍ അണ്ടര്‍ 19 ടീം രണ്ട് ചതുര്‍ദിന മത്സരങ്ങള്‍ കളിക്കുന്നത്. ആദ്യ മത്സരം ഫെബ്രുവരി 20നും രണ്ടാം മത്സരം 26നും ആരംഭിക്കും.
ഇന്ത്യന്‍ ടീം
സൂരജ് അഹൂജ, ദിവ്യാന്‍ഷ് സക്സേന, വരുണ്‍ നായനാര്‍, അവ്നീഷ് സുധാ, യാഷസ്വി ജെയ്സ്വാള്‍, വൈഭവ് കണ്ഡപാല്‍, ഷൗര്യ ശരണ്‍, ഹൃത്രിക് ഷോക്കീന്‍, മാനവ് സുതാര്‍, മാനിഷി, സാബിര്‍ ഖാന്‍, അന്‍ഷുല്‍ കംബോജ്, രാജ്വര്‍ധന്‍ ഹങ്കര്‍ഗേക്കര്‍, രോഹിത് ദത്താത്രായ, റെക്സ് സിംഗ്, വത്സാല്‍ ഗോവിന്ദ്