ടിവി അവതാരിക ഫ്‌ലാറ്റില്‍ നിന്നും വീണ് മരിച്ചു: സംഭവത്തില്‍ ദുരൂഹത

31

നോയിഡ: സീ രാജസ്ഥാന്‍ ചാനലിലെ വാര്‍ത്താ അവതാരക ഫ്ളാറ്റിന്റെ മുകളില്‍ നിന്ന് വീണ് മരിച്ചു. രാധിക കൗശിക് ആണ് ഫ്ളാറ്റിന്‍റെ നാലാം നിലയില്‍ നിന്ന് താഴേക്ക് വീണത്‌.

രാധികയുടെ മരണത്തില്‍ ദുരൂഹയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ പരാതി നലകി. സഹപ്രവര്‍ത്തകനാണ് രാധികയോടൊപ്പം ഫ്ളാറ്റിലുണ്ടായിരുന്നത്. പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം.

Advertisements

സംഭവദിവസം മുറിയില്‍ പാര്‍ട്ടി നടന്നതായാണ് പൊലീസിന്റെ കണ്ടെത്തല്‍. ബാല്‍ക്കണിയുടെ കൈവരിക്ക് ഉയരം കുറവാണ്.

താന്‍ ഭക്ഷണം കഴിക്കാനായി മുറിക്കുള്ളിലേക്ക് പോയപ്പോള്‍ രാധിക കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് മുറിയില്‍ ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകന്റെ മൊഴി.

Advertisement