11 നഴ്‌സിങ് വിദ്യാത്ഥികള്‍ക്ക് നേരെ ലൈംഗിക അതിക്രമം; എംപി യുടെ മകന്‍ പിടിയില്‍

31

നിസമാബാദ്‌: 11 നഴ്‌സിങ് വിദ്യാത്ഥികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമ കേസില്‍ എംപി യുടെ മകന്‍ പിടിയില്‍. തെലിങ്കാന രാഷ്ട്ര സമിതി പാര്‍ട്ടിയുടെ എംപി ഡി. ശ്രീനിവാസന്റെ മകനാണ് പോലീസ് പിടിയിലായത്. ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ശങ്കരാചാര്യ നഴ്‌സിങ് കോളേജിലെ പെണ്‍കുട്ടികളാണ് ലൈംഗിക അതിക്രമത്തിന് ഇടയായത്.

സംഭവത്തെ തുടര്‍ന്ന് 11 വിദ്യാര്‍ത്ഥിനികള്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ്‌ പീഡനവിവരം പുറത്തറിഞ്ഞത്. സഞ്ജയ് നിരവധി തവണ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു. പരാതിയുമായി പെണ്‍കുട്ടികള്‍ തെലങ്കാന ആഭ്യന്തരമന്ത്രിയെയും സമീപിച്ചിരുന്നു. നിരവധി വകുപ്പുകള്‍ ചുമത്തിയാണ് സഞ്ജയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്‌. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു

Advertisements
Advertisement