സ്വര ഭാസ്‌കറെപ്പോലെ ആകരുത്, വിരലുകൾ ബുദ്ധിപൂർവം ഉപയോഗിക്കൂ’; സ്വയംഭോഗ രംഗത്തിന് എതിരെ യുവാക്കളും യുവതികളും

34

സ്വര ഭാസ്‌കറിനെ വ്യത്യസ്തയാക്കുന്നത് കഴിവുറ്റ നടി എന്നതിനൊപ്പം അവരുടെ നിലപാടുകളാണ്. സാധാരണ നടികൾ അഭിനയിക്കാൻ മടിക്കുന്ന രംഗങ്ങൾ പോലും സ്വര ഏറ്റെടുക്കാറുണ്ട്.

സ്ത്രീകൾ പ്രധാന വേഷത്തിൽ എത്തിയ വീരെ ദി വെഡ്ഡിങ് എന്ന ചിത്രത്തിലെ സ്വയംഭോഗ രംഗം വലിയ വിവാദങ്ങളായിരുന്നു.

Advertisements

ചിത്രം റിലീസായതിന് പിന്നാലെ വലിയ ചർച്ചകൾക്കാണ് ഇത് വഴിവെച്ചത്. വൈബ്രേറ്റർ ഉപയോഗിച്ച് സ്വയംഭോഗം ചെയ്യുന്നതായിരുന്നു രംഗം. ഇപ്പോൾ വീണ്ടും സ്വയംഭോഗ രംഗം വാർത്തകളിൽ നിറയുകയാണ്.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് സ്വരയുടെ വിവാദ രംഗം വീണ്ടും ഉപയോഗിക്കപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ ‘സ്വര ഭാസ്‌കറെ പോലെയാകരുത്.

നിങ്ങളുടെ വിരലുകൾ ബുദ്ധിപൂർവം ഉപയോഗിക്കൂ..വോട്ട് ചിന്തിച്ച് ചെയ്യൂ’. എന്ന പോസ്റ്ററുമായി നിൽക്കുന്ന യുവാവിന്റേയും യുവതിയുടേയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

ഇതോടെ താരത്തിന്റെ സ്വയംഭോഗം രംഗം വീണ്ടും ചർച്ചയായി. വിമർശനങ്ങളും ഉയരാൻ തുടങ്ങി. രംഗങ്ങൾ ചർച്ചയായതോടെ മറുപടിയുമായി സ്വര ഭാസ്‌കർ രംഗത്തെത്തി.

വൈറൽ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ മറുപടി. ‘എന്റെ ട്രോളുകൾ വീണ്ടും സജീവമായിക്കഴിഞ്ഞു. എന്റെ പേര് പ്രശസ്തമാക്കാൻ വേണ്ടി വിയർപ്പൊഴുക്കുന്ന നിങ്ങൾ വളരെ ആത്മാർഥതയുള്ളവരാണ്.

അവർ നടത്തുന്ന സ്ലട്ട് ഷെയ്മിങ് കാര്യമാക്കേണ്ട സുഹൃത്തുക്കളേ. അവരുടെ ഭാവനക്കും ചിന്തക്കും പരിമിതികളുണ്ട്. എന്തായാലും നിങ്ങൾ രണ്ടുപേരുടെയും പ്രയത്നം എനിക്കിഷ്ടപ്പെട്ടു സ്വര ട്വീറ്റ് ചെയ്തു.

Advertisement