സ്പെഷ്യല്‍ ട്യൂഷനെന്ന പേരില്‍ ചെറിയ ആണ്‍കുട്ടികളെ വീട്ടിലെത്തിച്ച് ലൈംഗീകമായി പീഡിപ്പിച്ച് യുവഅധ്യാപിക, അധ്യാപികയുടെ ഫോണിലെ വീഡിയോ ദൃശ്യങ്ങള്‍ കണ്ട് ഞെട്ടി ഭര്‍ത്താവ്

48

തിരുവണ്ണാമലൈ: സ്‌കൂള്‍ വിദ്യാര്‍ഥികളെ സ്പെഷ്യല്‍ ട്യൂഷന്റെ പേരില്‍ ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക ഒടുവില്‍ പിടിയില്‍. തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിലെ അരണൈ എന്ന സ്ഥലത്താണ് സംഭവമുണ്ടായത്.

അധ്യാപികയുടെ ഭര്‍ത്താവ് തന്നെയാണ് കളക്ടറുടെ അടുത്ത് പരാതി നല്‍കിയിരിക്കുന്നത്. അരണൈ സര്‍ക്കാര്‍ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ യു. നിത്യ (30)യാണ് ഇത്തരത്തില്‍ അറസ്റ്റിലായിരിക്കുന്നത്.

Advertisements

വീട്ടില്‍ ട്യൂഷന്‍ നടത്തിയിരുന്ന നിത്യ കുട്ടികളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും അതിന്റെ ചിത്രങ്ങള്‍ തന്റെ സെല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തിരുന്നു.

ഇത് ഭര്‍ത്താവ് പിടികൂടിയതോടെയാണ് പണിപാളിയത്. ഇവരോട് ട്യൂഷന്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അധ്യാപിക തയ്യാറാകാതിരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഭര്‍ത്താവ് തിരുവണ്ണാമലൈ കളക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു.

പരാതിയില്‍ ശിശുക്ഷേമവകുപ്പ് ചോദ്യം ചെയ്തതില്‍ ഇവര്‍കുറ്റം സമ്മതിച്ചു. ഇവര്‍ നാലോ അഞ്ചോ പ്രായാപൂര്‍ത്തിയാകാത്ത കുട്ടികളെ ഇത്തരത്തില്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

കേസിന് പിന്നാലെ അധ്യാപികയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി ജില്ലാ പ്രാഥമിക വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ചതിന് സെക്ഷന്‍ 10 പ്രകാരവും ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് സെക്ഷന്‍ 14 പ്രകാരവും പോക്‌സോ നിയമപ്രകാരമാണ് അറസ്റ്റുണ്ടായിരിക്കുന്നത്.

Advertisement