വിശ്വാസത്തിന്റെ ഷൂട്ടിങ് സെറ്റില്‍ മരിച്ചു വീണ സഹപ്രവര്‍ത്തകന്റെ കുടുംബത്തെ ഏറ്റെടുത്ത് തല അജിത്!

30

തമിഴകത്തിന്റെ തല അജിത് ഒരു സിനിമാതാരം എന്ന നിലയില്‍ മാത്രമല്ല ഒരു മനുഷ്യന്‍ എന്ന നിലയിലും ആരാധകര്‍ക്കിടയിലും സിനിമാ പ്രേമികള്‍ക്കിടയിലും ഏറെ പ്രശസ്തനാണ്. അദ്ദേഹം നടത്തുന്ന കാരുണ്യ പ്രവര്‍ത്തികളും അദ്ദേഹത്തിന്റെ ഓഫ് സ്‌ക്രീന്‍ പെരുമാറ്റവുമെല്ലാം ഏവര്‍ക്കും മാതൃകയാക്കാവുന്നതുമാണ്.

Advertisements

ഇപ്പോഴിതാ തന്റെ മനസ്സിന്റെ വലിപ്പം കൊണ്ട് അജിത് വീണ്ടും ഏവരുടെയും ശ്രദ്ധ നേടിയെടുക്കുകയാണ്. അജിത്തിന്റെ അടുത്ത റിലീസ് ആണ് ശിവ ഒരുക്കുന്ന ചിത്രമായ വിശ്വാസം. ഈ ചിത്രത്തിന്റെ പൂനെയില്‍ വെച്ച് നടന്ന നൃത്ത ചിത്രീകരണത്തിനിടെ നര്‍ത്തകനായ ഓവിയം ശരവണന്‍ കുഴഞ്ഞു വീണു മരിച്ചിരുന്നു. അദ്ദേഹം കുഴഞ്ഞു വീണപ്പോള്‍ തന്നെ ഹോസ്പിറ്റലില്‍ എത്തിച്ചു എങ്കിലും മരണം സംഭവിക്കുകയായിരുന്നു.

വിവരം അറിഞ്ഞ ഉടനെ തന്നെ തല അജിത് ആശുപത്രിയില്‍ എത്തുകയും അവിടെയുള്ള ചിലവുകള്‍ എല്ലാം നോക്കി നടത്തുകയും ചെയ്തു. അത് കൂടാതെ തന്നെ വേറെ എട്ടു ലക്ഷത്തോളം രൂപ മരിച്ച നര്‍ത്തകന്റെ കുടുംബത്തിന് നല്‍കുകയും ചെയ്തു അജിത്. വീരം, വേതാളം, വിവേകം എന്നീ മാസ്സ് ചിത്രങ്ങള്‍ക്ക് ശേഷം ശിവ അജിത്ത് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് വിശ്വാസം.

അടുത്ത വര്‍ഷം ജനുവരിയില്‍ പൊങ്കല്‍ റിലീസ് ആയാണ് ഈ ചിത്രം എത്തുക. നയന്‍ താര ആണ് ഈ ചിത്രത്തില്‍ നായികാ വേഷം ചെയ്യുന്നത്. അജിത് ഇരട്ട വേഷത്തില്‍ എത്തുന്ന ഈ ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഇപ്പോഴേ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.

ഇതില്‍ രണ്ട് വ്യത്യസ്ത ഗെറ്റപ്പില്‍ ആണ് തല അജിത് പ്രത്യക്ഷപ്പെടുന്നത്. ഏതായാലും ഒരിക്കല്‍ കൂടി തന്റെ നല്ല മനസ്സ് കൊണ്ട് ആരാധകരുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ് തല അജിത് എന്ന അജിത് കുമാര്‍.

Advertisement