‘തല’ക്ക് പറക്കാന്‍ ഇനി ‘ഡ്രോണ്‍ ടാക്സി’യും ; വാഹനശേഖരത്തില്‍ പറക്കും ടാക്സി കൂടി സ്വന്തമാക്കി അജിത്

18

ചെന്നൈ : സിനിമാതാരങ്ങളുടെ ഹോബിയും ഏറെ പ്രസിദ്ധമാണ്. തമിഴ് സൂപ്പര്‍ താരം അജിത്തിന്റെ പ്രധാന കമ്ബം വാഹനങ്ങളാണ്.

Advertisements

അജിത്തിന്റെ കൈവശമുള്ള സൂപ്പര്‍ കാറുകളും സ്‌പോര്‍ട്‌സ് ബൈക്കുകളുമെല്ലാം നേരത്തെ തന്നെ വാര്‍ത്തയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇപ്പോഴിതാ ആ ശേഖരത്തിലേക്ക് പറക്കും ടാക്സി കൂടി കൂട്ടിചേര്‍ത്തിരിക്കുകയാണ് ആരാധകരുടെ ‘തല’.

തമിഴ്‌നാട്ടില്‍ നടന്ന ആഗോള നിക്ഷേപക സംഗമത്തിലാണ് അജിത്തിന്റെ ഡ്രോണ്‍ ടാക്‌സി ഏറെ ശ്രദ്ധയാകര്‍ഷിച്ചത്. അജിത്തിന്റെ മാര്‍ഗനിര്‍ദേശത്തില്‍ അണ്ണാ സര്‍വകലാശാലയുടെ എംഐടി കാമ്ബസിലാണ് ഡ്രോണ്‍ നിര്‍മിച്ചത്.

ഒന്നര വര്‍ഷത്തിനുള്ളിലാണ് പ്രോട്ടോടൈപ്പ് ഡിസൈനിലുള്ള ഡ്രോണ്‍ ടാക്സിയുടെ ഡിസൈനിങ്ങിനും നിര്‍മാണവും പൂര്‍ത്തിയാക്കിയത്.

രണ്ട് സുരക്ഷാ വാതിലുകളുള്ള ഡ്രോണില്‍ ഒരാള്‍ക്ക് യാത്ര ചെയ്യാം. മുക്കാല്‍ മണിക്കൂര്‍ തുടര്‍ച്ചയായി പറക്കാന്‍ കഴിയുന്ന ഡ്രോണിന് 90 കിലോ ഭാരം വഹിക്കാനും സാധിക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഈ വിഭാഗത്തിലുള്ള ഡ്രോണ്‍ അവതരിപ്പിക്കുന്നത്.

പറക്കും ടാക്സി കാണാന്‍ അജിത്തിന്റെ ആരാധകര്‍ അടക്കം നിരവധി പേരാണ് ആ​ഗോള നിക്ഷേപക സം​ഗമത്തിന്റെ പ്രദര്‍ശന വേദിയിലെത്തിയത്.

Advertisement