ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് തെന്നി വീണ പെണ്‍കുട്ടിയെ അദ്ഭുതകരമായി രക്ഷിച്ച് സഹയാത്രികര്‍: വീഡിയോ വൈറല്‍

34

മുംബൈ: ഓടിക്കൊണ്ടിരുന്ന ട്രെയിനിലെ വാതില്‍പ്പടിയില്‍ നിന്ന് തെന്നിവീണ പെണ്‍കുട്ടിയെ അദ്ഭുതകരമായി രക്ഷപ്പെടുത്തി യാത്രക്കാരന്‍.

Advertisements

ഘാട്‌കോപര്‍ വിക്രോളി സ്റ്റേഷനുകള്‍ക്കിടയില്‍ ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന പതിനേഴുകാരിയാണ് സഹയാത്രക്കാരന്റെ സമയോചിതമായ ഇടപെടല്‍ കൊണ്ട് രക്ഷപ്പെട്ടത്. തിങ്കളാഴ്ച മുംബൈയില്‍ നടന്ന സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ഇയര്‍ഫോണ്‍ ചെവിയില്‍ വച്ച്, ട്രെയിനിന്റെ ഫുട്‌ബോര്‍ഡിനോടു ചേര്‍ന്നാണു നിന്നിരുന്നത്. കാറ്റേറ്റുള്ള അലസമായ നില്‍പ്പിനിടെ, ഒറ്റക്കയ്യില്‍ തൂങ്ങി പെണ്‍കുട്ടി പുറത്തേക്കായുന്നതും വിഡിയോയില്‍ കാണാം. അടുത്തുണ്ടായിരുന്ന യാത്രക്കാരന്‍ പെണ്‍കുട്ടിയുടെ ടീ ഷര്‍ട്ടില്‍ പിടിച്ചുയര്‍ത്തിയാണ് രക്ഷപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ വീഴ്ചയും രക്ഷപ്പെടലും വീഡിയോയില്‍ കാണാം.

പതിനേഴുകാരിയായ പെണ്‍കുട്ടി മുംബൈയിലെ താനെയ്ക്കു സമീപത്തെ ദിവ സ്വദേശിയാണ്. വീഴ്ചയില്‍ കൈ മുറിയുകയും പരിഭ്രാന്തയാവുകയും ചെയ്ത പെണ്‍കുട്ടിക്കു ദിവ സ്റ്റേഷനില്‍ വൈദ്യശുശ്രൂഷ നല്‍കി

വീഡിയോ കണ്ട് റെയില്‍വേ പോലീസ് ചൊവ്വാഴ്ച പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞു. ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് താഴേക്കു വീണതെന്ന് പെണ്‍കുട്ടി പൊലീസിനെ അറിയിച്ചു. ട്രെയിനില്‍ തിരക്കില്ലാതിരുന്നിട്ടും വാതിലിനരികില്‍ നിന്നതു കൊണ്ടാണ് അപകടമുണ്ടായതെന്ന് സഹയാത്രക്കാര്‍ പെണ്‍കുട്ടിയെ കുറ്റപ്പെടുത്തി.

ട്രെയിനിലെ വാതില്‍ക്കല്‍ നിന്ന് യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കണമെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

വീഡിയോ

Advertisement