ഇത്തവണത്തെ ഏകദിന ലോകകപ്പ് ടീമിൽ നിന്ന് അമ്പാടി റായിഡുവിനെ പുറത്താക്കിയതിൽ ടീം ഇന്ത്യയിലും ഭിന്നതയുണ്ടെന്ന് സൂചന.
ടീമിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ അതൃപതി വെളിവാക്കി റായിഡു പേസ്റ്റ് ചെയ്ത ട്വിറ്റർ സന്ദേഷത്തെ പിന്തുണച്ച് ഇന്ത്യൻ താരം ഹാർദ്ദിക്ക് പാണ്ഡ്യ രംഗത്ത് വന്നതാണ് ഇത്തരമൊരു സൂചന നൽകുന്നത്.
താനൊരു ത്രീഡി കണ്ണട ലോകകപ്പ് കാണാൻ വാങ്ങുന്നുണ്ടെന്ന റായിഡുവിന്റെ പരിഹാസം ഏറെ ചർച്ചയായിരുന്നു.
അമ്പാട്ടി റായുഡുവിന് പകരം ടീമിലെത്തിയ വിജയ് ശങ്കറിനെയും മുഖ്യസെലക്റ്റർ എംഎസ്‌കെ പ്രസാദിനേയും പരിഹസിക്കാനാണ് റായിഡു അത്തരത്തിലൊരു ട്വീറ്റ് പോസ്റ്റ് ചെയ്തത്.
റായിഡുവിനെ പുറത്താക്കാനുളള കാരണമായി പ്രസാദ് പറഞ്ഞത് വിജയ് ശങ്കർ ത്രീഡയമെൻഷണൽ കളിക്കാരനാണെന്നാണ്. ഇതിന് പിന്നാലെയാണ് റായുഡുവിന്റെ ട്വീറ്റ് എത്തിയത്.
ഈ ട്വീറ്റിനാണ് ലൈക്കുമായി ഇപ്പോൾ ഹാർദ്ദിക്ക് എത്തിയിരിക്കുന്നത്. റായുഡുവിനെ പുറത്താക്കിയതിൽ ടീമിലുള്ളവർക്ക് തന്നെ എതിർപ്പുണ്ടെന്ന് തെളിയിക്കുന്നതാണ് പാണ്ഡ്യയുടെ റിയാക്ഷൻ. ഇതോടെ മറന്ന് തുടങ്ങിയ വിവാദം വീണ്ടും ചർച്ചയാകുകയാണ്.