തമിഴ് നടന്‍ രാഘവ ലോറന്‍സ് ഒരു കോടി രൂപ മുഖ്യമന്ത്രി പിണറായിക്ക് നേരിട്ട് കൈമാറി

36

കനത്ത മഴയെ തുടര്‍ന്ന് പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് മറുഭാഷാ സിനിമാ താരങ്ങളുടെ സഹായം തുടരുന്നു. തമിഴ് നടനും സംവിധായകനും കൊറിയോഗ്രാഫറുമായ രാഘവ ലോറന്‍സ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ കൈമാറി. ശനിയാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തിയ ലോറന്‍സ് ഒരു കോടിയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുകയായിരുന്നു.

ലോറന്‍സിനൊപ്പം അദ്ദേഹത്തിന്റെ അമ്മയുമുണ്ടായിരുന്നു. റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരും സന്നിഹിതരായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുജറാത്ത് സര്‍ക്കാരിന്റെ ധനസഹായമായ 10 കോടി രൂപ റവന്യൂ മന്ത്രി കൗശിക് ഭായ് ജെ പട്ടേല്‍ മുഖ്യമന്ത്രിക്ക് ഇന്നലെ കൈമാറി.

Advertisements

നേരത്തെ തമിഴ് താരങ്ങളായ സൂര്യ കാര്‍ത്തി എന്നിവര്‍ 25 ലക്ഷം രൂപയും കമല്‍ഹാസന്‍ 25 ലക്ഷം രുപയും നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഇളയദളപതി വിജയ് 70 ലക്ഷം രൂപയും ഒരു ലോറി നിറയെ സാധനങ്ങളും കേരളത്തിന് നല്‍കി.

Advertisement