സ്വവര്‍ഗാനുരാഗബന്ധം അവസാനിപ്പിച്ചതിന് 17കാരിയുടെ ശരീരത്തില്‍ 19കാരി ആസിഡ് ഒഴിച്ചു

18

ആഗ്ര: സ്വവര്‍ഗാനുരാഗബന്ധം അവസാനിപ്പിച്ചതിന് 17കാരിക്ക് നേരെ ആസിഡ് ആക്രമണം. സ്വവര്‍ഗാനുരാഗബന്ധം അവസാനിപ്പിച്ചതില്‍ കുപിതയായ 19കാരി 17കാരിക്ക് നേരെ ആസിഡ് ആക്രമണം നടത്തുകയായിരുന്നു. മാറിടത്തിലും കൈയ്യിലും മാരകമായി പരുക്ക് പറ്റിയ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോഴും ഗുരുതരാവസ്തയില്‍ ആഗ്രയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് പെണ്‍കുട്ടി.

Advertisements

വ്യാഴാഴ്ച പുലര്‍ച്ചെ 2.30നാണ് സംഭവം ഉണ്ടാകുന്നത്. ടെറസില്‍ ഒറ്റയ്ക്ക് കിടന്ന് ഉറങ്ങിയിരകുന്ന പെണ്‍കുട്ടിക്ക് നേരെ 19കാരി ആസിഡ് ആക്രമണം നടത്തുകയായിരുന്നു. സംഭവത്തിന് ശേഷം പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരതി നല്‍കി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മുന്‍ സഹപാഠിയായിരുന്ന 19കാരിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ആക്രമണത്തിനിരയായ പെണ്‍കുട്ടി വാടകയ്ക്ക് കഴിയുന്നത് പ്രതിയുടെ പിതാവിന്റെ വീട്ടിലാണ്. താനുമായുള്ള ബന്ധം അവസാനിപ്പിക്കുകയും തന്നോട് മിണ്ടാതിരിക്കുകയും ചെയ്തില്‍ രോക്ഷാകുലയായാണ് താന്‍ ആസിഡ് ആക്രമണം നടത്തിയതെന്ന് 19കാരി പോലീസില്‍ കുറ്റസമ്മതം നടത്തി.

രണ്ട് മാസം മുമ്പാണ് പെണ്‍കുട്ടി ബന്ധം അവസാനിപ്പിച്ചത്. ഇതോടെ പ്രതികാരം ചെയ്യാന്‍ 19കാരി തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ആസിഡ് ആക്രമണം നടത്തിയ ശേഷം സ്വന്തം കൈയ്യിലും കുറച്ച് ആസിഡ് ഒഴിച്ച് പ്രതി പൊള്ളിച്ചു. തുടര്‍ന്ന് കുറ്റം മറ്റൊരാളുടെ പേരില്‍ ആരോപിച്ചു. അവിനാഷ് എന്ന 18കാരനെതിരെ കേസി തിരിക്കാനായിരുന്നു പ്രതിയുടെ ശ്രമം.

നേരത്തെ 17കാരിയെ അവിനാഷ് പ്രൊപ്പോസ് ചെയ്തിരുന്നു. നിരവധി തവണ പിന്നാലെ നടന്ന് ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. ഒരിക്കല്‍ പെണ്‍കുട്ടിയുടെ പിതാവ് അവിനാഷിനെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ഇത് മുതലെടുത്ത് കുറ്റം അവിനാഷില്‍ ചുമത്താനായിരുന്നു പ്രതിയുടെ നീക്കം. എന്നാല്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

Advertisement