ഇന്ന് നടക്കുന്ന ഐപിഎല്‍ മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ നേരിടാനൊരുങ്ങുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിന് ഒരു സന്തോഷവാര്‍ത്ത.
Advertisements
മത്സരത്തില്‍ രണ്ട് റണ്‍സ് സ്വന്തമാക്കിയാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ കാത്തിരിക്കുന്നത് അപൂര്‍വ്വ നേട്ടം.
ചെന്നൈ ജെഴ്സിയില്‍ 4000 റണ്‍സ് തികച്ച താരമെന്ന റെക്കോഡാണ് ധോണി സ്വന്തമാക്കുക. നിലവില്‍ സുരേഷ് റെയ്ന മാത്രമാണ് ഐപിഎല്ലില്‍ ചെന്നൈ ജെഴ്സിയില്‍ 4000 റണ്‍സ് തികച്ചത്.
ഐപിഎല്ലില്‍ 178 മത്സരങ്ങളില്‍ നിന്ന് 4123 റണ്‍സാണ് ധോണി നേടിയിട്ടുളളത്. ഇതില്‍ 574 റണ്‍സ് അദ്ദേഹം നേടിയത് പൂണെ സൂപ്പര്‍ ജയന്റ്സിന് വേണ്ടി കളിക്കുമ്പോഴാണ്.
എന്നാല്‍ ഇതിന് പകരം ചാമ്പ്യന്‍സ് ലീഗില്‍ ചെന്നൈക്കായി ധോണി 449 റണ്‍സ് നേടിയിട്ടുണ്ട്. അത് കൊണ്ടു തന്നെ ചെന്നൈ ജേഴ്സിയില്‍ അദ്ദേഹത്തിന്റെ നേട്ടം 3998 റണ്‍സാണ്.
Advertisement