ബന്ധുവായ യുവതിയ്ക്കൊപ്പം മദ്യപാനവും അതിരുവിട്ട ബന്ധവും; അപൂർവ്വ രോഹിത് ശേഖറിനെ കൊലപ്പെടുത്തിയതിന് കാരണം ഇതാണ്

15

ന്യൂഡൽഹി: ഉത്തർ പ്രദേശ് മുൻമുഖ്യമന്ത്രി എൻഡി തിവാരിയുടെ മകൻ രോഹിത് ശേഖറിന്റെ മരണത്തിൽ നിർണായക വെളിപ്പെടുത്തലുമായി ഭാര്യയും പ്രതിയുമായ അപൂർവ ശുക്ല തിവാരി.

രോഹിതിനെ കൊലപ്പെടുത്തിയത് ബന്ധുവായ യുവതിയുമായി മദ്യം കഴിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്നാണെന്ന് അപൂർവ പൊലീസ് മുമ്പാകെ വെളിപ്പെടുത്തി.

Advertisements

ഉത്തരാഖണ്ഡിൽ വോട്ട് ചെയ്യാൻപോയ രോഹിത് ദില്ലിയിലേക്കുള്ള മടക്കയാത്രയിലാണ് ബന്ധുവിന്റെ ഭാര്യയുമായി മദ്യപിച്ചത്.

ഈ സമയം അപൂർവ രോഹിതിനെ വീഡിയോ കോൾ ചെയ്യുകയും മദ്യം കഴിക്കുന്നത് കാണുകയും ചെയ്തു. ശേഷം രോഹിത് വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഇതേച്ചൊല്ലി തർക്കമുണ്ടായി.

തർക്കത്തിനൊടുവിൽ അപൂർവ രോഹിതിനെ തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുക ആയിരുന്നു. മദ്യലഹരിയിലായിരുന്നതിനാൽ രോഹിതിന് പ്രതിരോധിക്കാനും സാധിച്ചില്ല.

ഇക്കഴിഞ്ഞ ഏപ്രിൽ 16നായിരുന്നു രോഹിതിന്റെ മരണം. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് ആദ്യം വന്ന റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തിൽ തുടക്കം മുതൽ തന്നെ സംശയം ശക്തമായിരുന്നു.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നപ്പോഴാണ് രോഹിതിന്റെ മരണം കൊലപാതകം തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്.

തലയണ ഉപയോഗിച്ച് മുഖം അമർത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു എയിംസിൽ നടത്തിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഇതോടെ രോഹിതിന്റെ കുടുംബാങ്ങളിലേക്ക് അന്വേഷണം നീണ്ടു.

പിന്നാലെ രോഹിതിന്റെ അമ്മ മരുമകൾ അപൂർവക്കെതിരെ നൽകിയ മൊഴിയാണ് കേസിൽ വഴിത്തിരിവായത്.

മകനൂം ഭാര്യയും തമ്മിൽ നല്ല ബന്ധമായിരുന്നില്ലെന്നും, ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നെന്നും രോഹിതിന്റെ അമ്മ പൊലീസിന് മൊഴി നൽകി.

അപൂർവ്വയ്ക്കും കുടുംബത്തിനും രോഹിത്തിന്റെ സ്വത്തുക്കളായിരുന്നു ആവശ്യമെന്നും മൊഴിയുണ്ട്. ഇതോടെയാണ് അപൂർവയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.

Advertisement