അടുത്തിടെയാണ് മാട്രിമോണിയല്‍ വെബ്സൈറ്റില്‍ കൂടി വിവാഹ വാഗ്ദാനം നല്കി യുവാക്കളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്ന കേസില്‍ യുവ നടി ശ്രുതി അറസ്റ്റിലായത്.
പുറത്തിറങ്ങിയ നടി പോലീസ് കസ്റ്റഡിയില്‍ താന്‍ നേരിട്ട ക്രൂര അനുഭവങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയിരുന്നു.
പൊലീസ് കസ്റ്റഡിയില്‍വെച്ച് ലൈംഗികമായി ഉപദ്രവിച്ചതായും വസ്ത്രങ്ങള്‍ മുഴുവന്‍ ഊരി നഗ്നയാക്കി നിര്‍ത്തി തല്ലുകയും വിഡിയോ എടുക്കുകയും ചെയ്തുവെന്നും പൊട്ടികരഞ്ഞുകൊണ്ട് ശ്രുതി പട്ടേല്‍ പറഞ്ഞു
ജയിലിലെ സിസിടിവി ക്യാമറകള്‍ അഴിച്ചു മാറ്റിയതിനുശേഷമാണ് തന്നെ സെല്ലിലേക്ക് പ്രവേശിപ്പിച്ചതെന്നും അവിടെ എത്തിയപ്പോള്‍ വസ്ത്രം മുഴുവന്‍ വലിച്ചു കീറിയാണ് കയ്യില്‍ വിലങ്ങു വെച്ചതെന്നും ശ്രുതി പറയുന്നു.
കൂടാതെ പൂര്‍ണ നഗ്നയായി നിര്‍ത്തി തന്റെ ശരീര ഭാഗങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥ ഫോണില്‍ ഷൂട്ട് ചെയ്തതായും അവരില്‍ പലരും തന്നെ ശാരീരികമായി ഉപദ്രവിച്ചതായും പറഞ്ഞ ശ്രുതി.
ഇക്കാര്യംഗല് വെളിപ്പെടുത്തിയാല്‍ തന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നു അവര്‍ ഭീഷണി പ്പെടുത്തിയതായും ശ്രുതി വെളിപ്പെടുത്തി. കൂടാതെ ദേശീയ വനിത കമ്മീഷന് നടി പരാതി നല്കി.
നടി വിവാഹ വാഗ്ദാനം നല്കി ഒന്നര കോടി രൂപ നടി പലരില്‍ നിന്നായി തട്ടിയെടുത്തതായാണ് പരാതി.
ജര്‍മനിയില്‍ സോഫ്റ്റ്വെയര് എന്‍ജിനിയറായ സേലം സ്വദേശി ജി ബാലമുരുകനില്‍ നിന്ന് 41 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് നടി അറസ്റ്റിലായത്. നടിയുടെ അമ്മയ്ക്കും സഹോദരങ്ങള്‍ക്കും എതിരെയും കേസുണ്ട്.