കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ നിരവധി പേരുടെ ജീവന്‍ കവര്‍ന്ന കാട്ടുതീയില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തില്‍ നടി ശ്രുതി ഹാസന്‍.
കാലിഫോര്‍ണിയയില്‍ കാട്ടുതീ പടരുന്നതിന് മണിക്കുറുകള്‍ മുന്‍പുവരെ ലോസ് ആഞ്ചല്‍സിലും മാലിബുവിലും താന്‍ ഉണ്ടായിരുന്നെന്ന് ട്വിറ്റര്‍ അക്കൗണ്ടിലൂടെ ശ്രുതി ഹാസന്‍ തന്നെയാണ് വ്യക്തമാക്കിയത്.
ഇപ്പോള്‍ കാണുന്നത് വിശ്വസിക്കാനാകുന്നില്ലെന്നും അവിടെയുള്ളവര്‍ സുരക്ഷിതരായിരിക്കട്ടെയെന്നും ശ്രുതി ട്വിറ്റില്‍ കുറിച്ചു. നടിയും മോഡലുമായ കിം കര്‍ദാഷിയാനെ കാലിഫോര്‍ണിയ സ്റ്റേറ്റ് അധികൃതര്‍ വീട്ടില്‍ നിന്നും ഒഴിപ്പിച്ചിരുന്നു.
കാട്ടുതീ കര്‍ഡാഷിയാന്റെ വീടിനെയും ബാധിക്കുമെന്ന ഘട്ടം വന്നപ്പോഴാണ് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഒഴിപ്പിച്ചത്. കാലിഫോര്‍ണിയയിലെ നഗരമായ കാലബസാസിലാണ് കര്‍ഡാഷിയാന്റെ വീട് സ്ഥിതി ചെയ്യുന്നത്.
ലോക പ്രശസ്ത ഗായിക ലേഡി ഗാഗ, ഹോളിവുഡ് നടന്‍ റെയന്‍ വില്‍സണ്‍, സംവിധായകന്‍ ഗ്യുലര്‍മോ ഡെല്‍ ടോറോ, ഗായിക മെലിസ എതറിഡ്ജ് തുടങ്ങിയവര്‍ കാട്ടുതീ കാരണം കാലിഫോര്‍ണിയയിലെ തങ്ങളുടെ വീടുകള്‍ ഒഴിഞ്ഞുപോയിരുന്നു.
കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പടര്‍ന്ന് പിടിക്കുന്ന കാട്ടുതീയില്‍ ഇതുവരെ 25 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 35 പേരെ കാണാതായിട്ടുണ്ട്.