കഴിഞ്ഞ കുറച്ചു നാളുകളായബോളിവുഡിനെ പിടിച്ച് കുലുക്കിയ മൂവ്‌മെന്റ് ആയിരുന്നു മീ ടൂ. നിരവധി നടിമാർ സംവിധായകർക്കും നടന്മാർക്കുമെതിരെ മീ ടൂ ആരോപണവുമായി രംഗത്തെത്തിയിരുന്നു.
ഇതേ സമയം തന്നെയാണ് കാമുകന്റെ ലൈംഗിക അതിക്രമങ്ങൾ വെളിപ്പെടുത്തി ശ്രുതി ചൗധരി എന്ന യുവതിയും രംഗത്തെത്തിയത്. ശ്രുതിയുടെ പുതിയ പോസ്റ്റും ചർച്ചയാവുകയാണ്.
ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലാണ് ശ്രുതി വീണ്ടും ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.
ശ്രുതി ചൗധരിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നതിങ്ങനെ:
ഒരു ചെറിയ ഗ്രാമത്തിൽ നിന്നും മുംബൈ എന്ന മഹാനഗരത്തിലെത്തിയതായിരുന്നു. എന്റെ എഴുത്ത് കണ്ടാണ് അയാൽ എന്നെ കൂടെ ജോലി ചെയ്യാൻ വിളിച്ചത്. പിന്നീട് എപ്പോഴോ അയാളുമായി അടുത്തു.
താൻ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും അയാളുമായി പങ്കുവെച്ചു. പിന്നീട് ശരീരം പങ്കിടുന്ന തലം വരെ ആ ബന്ധം വളർന്നു. എന്നാൽ സ്‌കോട്ലൻഡിലേക്കുള്ള ഒരു യാത്രയാണ് എല്ലാം മാറ്റിമറിച്ചത്.
അവിടെവച്ച് ഒരു രാത്രി അയാളുടെ അടുത്ത് നിന്ന് തിരികെ പോകാൻ തുടങ്ങുകയായിരുന്ന എന്നെ തടഞ്ഞു നിറുത്തി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു.
ഒഴിഞ്ഞുമാറിയതോടെ അയാൾ രൂക്ഷമായി പെരുമാറാൻ തുടങ്ങി. അയാളുടെ ആവശ്യത്തിന് അവസാനം വഴങ്ങിയെങ്കിലും വളരെ ക്രൂരമായാണ് അയാൾ പെരുമാറിയത്. എന്നെ വേദനിപ്പിക്കുകയും ശരീരഭാഗങ്ങളിൽ കടിക്കുകയും ചെയ്തു.
വൈകിയാണ് അതൊരു പീഡനമാണെന്ന് അറിഞ്ഞത്. ഇതിനുശേഷമാണ് അയാളുടെ യഥാർത്ഥമുഖം മനസിലാക്കുന്നത്. പല സ്ത്രീകളുമായും അയാൾക്ക് ബന്ധമുണ്ടെന്ന് അറിഞ്ഞതോടെ ആ ബന്ധം ഉപേക്ഷിക്കുകയായിരുന്നു.
ബന്ധം അവസാനിപ്പിച്ചെങ്കിലും ഒരേ സ്ഥാപനത്തിൽ തന്നെ ജോലി തുടരേണ്ടിവന്നു. അപ്പോഴാണ് മറ്റൊരു പെൺകുട്ടിക്കും അയാളിൽ നിന്ന് സമാനമായ അനുഭവം ഉണ്ടെന്ന് അറിഞ്ഞത്.
അയാളിൽ നിന്നും ക്രൂര പീഡനങ്ങളേറ്റവരിൽ ഒരാൾ മാത്രമായിരുന്നു ഞാനെന്ന് ബോധ്യമായി. ബന്ധങ്ങൾക്കിടയിലും ബലാത്സംഗവും പീഡനവും നടക്കുന്നുണ്ട് അങ്ങനെയാണ് അതിനെക്കുറിച്ച് തുറന്നെഴുതിയത്.
അതിനെത്തുടർന്ന് ആ പോസ്റ്റിന് മറുപടിയായി നിരവധി പെൺകുട്ടികൾ അയാൾക്കെതിരെ രംഗത്ത് വന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടി വരെ ആ കൂട്ടത്തിൽ ഉണ്ടായിരുന്നു.
തുടന്നാണ് എല്ലാവർക്കുമായി പോരാടാൻ തീരുമാനിച്ചത്. അങ്ങനെ അവസാനം നിയമത്തിന് മുന്നിൽ അയാളെ കൊണ്ടുവന്നു നടപടിയെടുപ്പിച്ചു.
നിങ്ങളൊരിക്കലും ഒറ്റയ്ക്കെല്ലെന്ന് തിരിച്ചറിയണമെന്നും നിങ്ങൾ അനുഭവിക്കുന്ന അതേ ദുരിതങ്ങൾ അനുഭവിക്കുന്ന മറ്റുള്ളവരും ഉണ്ടെന്നും ഓർക്കണം എന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.