തുടക്കത്തിലെ തിരിച്ചടി: പരിശീലനത്തിനിടെ പന്ത് മുഖത്ത് പതിച്ചു, ഇന്ത്യൻ സൂപ്പർ താരത്തിന് പരിക്ക്

19

ഇത്തവണത്തെ ഏകദിന ലോകകപ്പിന് കുന്നോളം പ്രതീക്ഷകളുമായിറങ്ങുന്ന ഇന്ത്യൻ ടീമിന് തുടക്കത്തിലെ തിരിച്ചടി.

ഇന്ത്യൻ ഓപ്പണർ ശിഖർ ധവാന് പരിശീലനത്തിനിടെ പരിക്കേറ്റു. നെറ്റ്സിൽ ബാറ്റ് ചെയ്യുന്നതിനിടെ പന്ത് ഹെൽമറ്റിൽ പതിക്കുകയായിരുന്നു.

Advertisements

ചുണ്ടിനും താടിയെല്ലിനും ഇടയിലായാണ് പന്ത് തട്ടിയത്. ഉടൻ തന്നെ ടീം ഫിസിയോ പാട്രിക് ഫറാട്ട് ധവാന് അടുത്തെത്തി പരിശോധിച്ചു.

പരിശീലനം അവസാനിപ്പിച്ച് ധവാൻ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുകയും ചെയ്തു. ധവാന്റെ പരിക്കിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

ഇന്ത്യ ഇന്ന് സന്നാഹ മത്സരത്തിൽ ന്യൂസിലൻഡിനെ നേരിടുന്നുണ്ട്. മത്സരത്തിൽ ധവാൻ കളിക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.

ലോക കപ്പിന് മുമ്പ് രണ്ട് സന്നാഹമത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. മെയ് 30നാണ് ലോക കപ്പ് ആരംഭിക്കുന്നത്. ജൂൺ നാലിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം.

Advertisement