മുംബൈ: ബിസിസിഐയുടെ വണ്‍ഡേ ലീഗിന് വേണ്ടിയുള്ള മുംബൈ അണ്ടര്‍ 23 ടീമില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന് അര്‍ജുന്‍ ടെണ്ടുല്‍ക്കറും. ജെയ് ബിസ്തയാണ് ടീമിന്റെ ക്യാപ്റ്റന്‍. ഫെബ്രുവരി 15 മുതലാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്.
കഴിഞ്ഞ വര്‍ഷം അണ്ടര്‍ 19 ടീമിന് വേണ്ടി അര്‍ജുന്‍ കളിച്ചിരുന്നു. കൊളംബൊയില്‍ നടന്ന യൂത്ത് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് മത്സരത്തില്‍ രണ്ടാം ഓവറില്‍ തന്നെ അര്‍ജുന്‍ വിക്കറ്റെടുക്കുകയും ചെയ്തിരുന്നു.
നേരത്തെ കുച്ച് ബിഹാര്‍ ട്രോഫിയില്‍ അണ്ടര്‍ 19 മുംബൈ ടീമിലും അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ കളിച്ചിരുന്നു.
ഈയടുത്ത് നടന്ന ഡി.വൈ പാട്ടീല്‍ ട്വന്റി20 കപ്പിലെയും ആര്‍.എഫ്.എസ് തല്യാര്‍ഖാന്‍ മെമ്മോറിയല്‍ ഇന്‍വിറ്റേഷന്‍ ടൂര്‍ണമെന്റിലെയും പ്രകടനങ്ങളാണ് അര്‍ജുന് അണ്ടര്‍ 23 ടീമിലേക്കുള്ള വഴി തുറന്നത്.
അജിത് അഗാര്‍ക്കര്‍ തലവനായ സെലക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സെലക്ഷന്‍ ട്രയല്‍സിലും മികച്ച പ്രകടനം അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ കാഴ്ചവെച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.