മൊഹാലി: ഓസ്‌ട്രേലിയക്കെതിരെ പരമ്പര ജയത്തിനായി ഇന്ത്യ നാലാം ഏകദിനത്തിനിറങ്ങുമ്പോള്‍ രോഹിത് ശര്‍മ്മയെ കാത്തിരിക്കുന്നത് റെക്കോര്‍ഡ്.
Advertisements
രണ്ട് സിക്‌സുകള്‍ കൂടി നേടിയാല്‍ ഏകദിനത്തില്‍ കൂടുതല്‍ സിക്‌സ് നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടം ഹിറ്റ്‌മാന് സ്വന്തമാകും.
ധോണി 217 സിക്‌സുകള്‍ നേടിയപ്പോള്‍ രോഹിതിന്‍റെ പേരില്‍ 216 എണ്ണമാണിത്.
195 സിക്‌സുകള്‍ നേടിയിട്ടുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് മൂന്നാം സ്ഥാനത്ത്. സൗരവ് ഗാംഗുലി (189) യുവ്‌രാജ് സിംഗ് (153) എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.
റാഞ്ചിയില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഒരു സിക്‌സ് മാത്രമാണ് രോഹിതിന് നേടാനായത്. 14 റണ്‍സില്‍ നില്‍ക്കേ രോഹിതിനെ കമ്മിന്‍സ് പുറത്താക്കുകയായിരുന്നു.
Advertisement