താൻ എങ്ങനെ ഹിറ്റ്മാൻ ആയി; ആ കഥ വെളിപ്പെടുത്തി രോഹിത് ശർമ

18

ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ ഹിറ്റ്മാൻ എന്ന ഓമനപ്പേരിലറിയാൻ തുടങ്ങിയിട്ട് ഒരുപാടായി. ബൗളർമാർക്കെതിരെ നേടുന്ന കൂറ്റനടികളാണ് രോഹിത്തിന് അത്തരമൊരു പേര് ചാർത്തിക്കൊടുത്തത്.

എന്നാൽ ആരാണ് ആ പേര് ആദ്യം ഉപയോഗിച്ചതെന്നോ എവിടെ നിന്ന് വന്നുവെന്നോ ആർക്കും വലിയ ബോധ്യമില്ല. എന്നാലിപ്പോൾ രോഹിത് ശർമ തന്നെ ഇക്കാര്യത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്.

Advertisements

കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് ആ പേര് ഞാൻ ആദ്യമായി കേൾക്കുന്നത്. ഒരു ടെലിവിഷൻ പരിപാടിയുടെ പ്രൊഡക്ഷൻ അംഗമാണ് ആദ്യമായി ഹിറ്റ്മാൻ എന്ന് വിശേഷിപ്പിച്ചതെന്നും മുംബൈ ഇന്ത്യൻസ് നായകൻ കൂടിയായ രോഹിത് വ്യക്തമാക്കി.

2013ൽ ഏകദിനത്തിൽ ആദ്യ ഇരട്ട സെഞ്ചുറി നേടിയിരിക്കുന്ന സമയമായിരുന്നു അതെന്നും രോഹിത് കൂട്ടിച്ചേർത്തു.

ലോകകപ്പിനുള്ള ഒരുക്കത്തിലാണ് ഇന്ത്യയുടെ ഓപ്പണർ കൂടിയായ രോഹിത് ശർമ. ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Advertisement