ഹൈദരാബാദ്: ഓസ്ട്രേലിയക്കെതിരെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ നിര്‍ണായക മാറ്റങ്ങള്‍ക്ക് സാധ്യത.
ഉപനായകന്‍ രോഹിത്ത് ശര്‍മ്മയെ പുറത്തിരുത്തി ടി20 പരമ്പരയില്‍ ശ്രദ്ധേയ പ്രകടനം കാഴ്ച വെച്ച ഓപ്പണര്‍ കെ എല്‍ രാഹുല്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തും.
രോഹിത്തിന് പകരം ധവാനും രാഹുലും ചേര്‍ന്നാകും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. വിരാട് കോഹ്ലി മൂന്നാമനായും റിഷഭ് പന്ത് നാലാമനായും ക്രീസിലെത്തും.
അമ്പാട്ടി റായുഡു, എം എസ് ധോണി, വിജയ് ശങ്കര്‍ എന്നിവരാകും അഞ്ച് മുതല്‍ ഏഴ് വരെ സ്ഥാനങ്ങളില്‍ ബാറ്റിംഗിനെത്തുക.
ജസ്പ്രിത് ബുംറ, മുഹമ്മദ് ഷമി എന്നീ പേസര്‍മാരും കുല്‍ദീപ്യാദവ്, യുസ്വേന്ദ്ര ചഹല്‍ എന്നീ സ്പിന്നര്‍മാരും ടീമിലുണ്ടാകും.
അഞ്ച് ഏകദിന മത്സരങ്ങളാണ് പരമ്പരയിലുളളത്. ആദ്യ മത്സരം ഹൈദരാബാദിലാണ് നടക്കുക. ടി20 പരമ്പര നഷ്ടമായ ഇന്ത്യ പരമ്പര വിജയത്തില്‍ കുറഞ്ഞതൊന്നും ചിന്തിക്കുന്നില്ല.