ഒടുവിൽ കിടിലൻ ട്വിസ്റ്റ്, റിഷഭ് പന്ത് ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക്

31

യുവതാരം റിഷഭ് പന്ത് ഇന്ത്യയുടെ ലോക കപ്പ് ടീമിൽ ഇടംപിടിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ.

പരിക്കേറ്റ ഓൾറൗണ്ടർ കേദർ ജാദവിന് പകരക്കാരനായാണ് റിഷഭ് ലോക കപ്പ് ടീമിൽ സ്ഥാനം പിടിക്കുക എന്നാണ് സൂചനകൾ.

Advertisements

കഴിഞ്ഞ ദിവസം ഐപിഎല്ലിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരായ ചെന്നെയുടെ മത്സരത്തിനിടെയാണ് കേദറിന് നടുവിന് പരിക്കേറ്റത്.

താരത്തിന് ശേഷിക്കുന്ന ഐപിഎൽ മത്സരങ്ങൾ കളിക്കാനാകില്ലെന്നും ഉറപ്പായിട്ടുണ്ട്. ഫീൽഡ് ചെയ്യുന്നതിനിടെയാണ് കേദറിന് പരിക്കേറ്റത്.

ബ്രാവോയുടെ പന്തിൽ പഞ്ചാബിന്റെ നിക്കോളാസ് പുറാൻ രണ്ട് റണ്ണെടുക്കുന്നത് തടയുന്നതിന് വേണ്ടി ജഡേജ നൽകിയ അതിവേഗ ത്രോ പിടിക്കാൻ ബ്രാവോയ്ക്ക് കഴിഞ്ഞില്ല.

ഈ പന്ത് തടയാനുള്ള ജാദവിന്റെ ഡൈവിംഗ് ശ്രമമാണ് പരിക്കിൽ കലാശിച്ചത്. തുടർന്ന് താരം ഗ്രൗണ്ട് വിടുകയായിരുന്നു.

ഇതോടെയാണ് റിഷഭ് പന്തിനായി ലോക കപ്പ് ടീമിലേക്ക് അവസരം ഒരുങ്ങുന്നത്. ചെന്നൈ സൂപ്പർ കിംഗ്‌സിൽ മോശം സീസണായിരുന്നു ജാദവിന്.

12 ഇന്നിംഗ്‌സിൽ ബാറ്റേന്തിയ ജാദവിന് 162 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. മാത്രമല്ല പന്തെറിഞ്ഞിട്ടുമില്ലായിരുന്നു.

ജൂൺ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം. ഈമാസം 22ന് ഇന്ത്യ ഇംഗ്ലണ്ടിലേക്ക് തിരിക്കുമെന്നാണ് അറിയുന്നത്.

അതിന് മുമ്പ് പരിക്ക് ഭേദമായില്ലെങ്കിൽ മറ്റൊരു താരത്തെ കണ്ടുപിടിക്കേണ്ടി വരും ഇന്ത്യക്ക്. പരിക്ക് സാരമുള്ളതാണെങ്കിൽ നിലവിൽ റിഷഭ് പന്താണ് പകരക്കാരനായി ടീമിലെത്താൻ സാധ്യത.

സെലക്ഷൻ കമ്മിറ്റി സ്റ്റാൻഡ് ബൈ താരമായി തിരഞ്ഞെടുത്തതും പന്തിനെയാണ്.

Advertisement