ഇവന്‍ ധോണിയുടെ പിന്‍ഗാമി തന്നെ, പന്തിനെതിരെ യോര്‍ക്കറിന് ശ്രമിച്ച ഭുംറയ്ക്ക് സംഭവിച്ചത് ഇങ്ങനെ

17

മുംബൈ: തകര്‍പ്പന്‍ യോര്‍ക്കറെറിഞ്ഞ് ബാറ്റ്സ്മാന്‍മാരുടെ അന്തകനായി പേരെടുത്ത താരമാണ് ഇന്ത്യന്‍ പേസറും മുംബൈ ഇന്ത്യന്‍സ് താരവുമയാ ജസ്പ്രിത് ഭുംറ.

ലോകക്രിക്കറ്റില്‍ തന്നെ നിരവധി മനോഹര യോര്‍ക്കറുകള്‍ക്ക് ഉടമയാണ് ഭുംറ. എന്നാല്‍ ഐപിഎല്ലില്‍ ഡല്‍ഹിയ്ക്കെതിരായ മത്സരത്തില്‍ യോര്‍ക്കറിന് ശ്രമിച്ച ഭുംറയ്ക്ക് ജീവിതത്തില്‍ മറക്കാത്ത അനുഭവമാണ് യുവതാരം പന്ത് നല്‍കിയത്.

Advertisements

യോര്‍ക്കര്‍ ലെംഗ്ത്തിലെത്തിയ പന്ത് ഡീപ്പ്‌സ്‌ക്വയര്‍ ലെഗിന് മുകളിലൂടെയാണ് പന്ത് സിക്സറിന് പറത്തിയത്. ഈ മത്സരത്തിലെ ഏറ്റവും മികച്ചഷോട്ടെന്നാണ് കമന്റേറ്റര്‍മാര്‍ പന്തിന്റെ ഹെലികോപ്ടര്‍ ഷോട്ടിനെ വിശേഷിപ്പിച്ചത്.

ധോണിയുടെ പന്‍ഗാമിയായി വിലയിരുത്തപ്പെടുന്ന പന്ത് ധോണിയുടെ തന്നെ കണ്ടെത്തലായ ഹെലികോപ്ടര്‍ ഷോട്ട് പായിച്ചത് മറ്റൊരു കൗതുകമായി മാറി.

മത്സരത്തില്‍ 27 പന്തില്‍ ഏഴ് വീതം സിക്സും ഫോറും നേടിയ പന്ത് 78 റണ്‍സായിരുന്നു അടിച്ചുകൂട്ടിയത്. പന്ത് അടിച്ച സിക്സറുകളില്‍ ഏറ്റവും കൂടുതല്‍ കൈയ്യടി ലഭിച്ചത് അദ്ദേഹത്തിന്റെ ഹെലികോപ്ടര്‍ സിക്സറിനായിരുന്നു.

Advertisement