എംഎസ് ധോണിക്ക് ഓസ്‌ട്രേലിയയ്ക്ക് എതിരായ അവസാന രണ്ടു ഏകദിനങ്ങളില്‍ വിശ്രമം അനുവദിച്ചതാണ് റിഷഭ് പന്തിന് ടീമിലേക്ക് വഴിയൊരുക്കിയത്.
എന്നാല്‍ മത്സരത്തില്‍ പല തവണ വിക്കറ്റ് നഷ്ടപ്പെടുത്തിയതിില്‍ യുവതാരത്തിന് വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നു. രണ്ടു മത്സരങ്ങളില്‍നിന്നായി 52 റണ്‍സായിരുന്നു പന്ത് നേടിയത്.
ലോകകപ്പിനുളള ഇന്ത്യന്‍ ടീമില്‍ ധോണിക്ക് പകരക്കാരനായി ഉയര്‍ന്നു കേള്‍ക്കുന്നത് റിഷഭ് പന്തിന്റെ പേരാണ്. ക്രിക്കറ്റ് ലോകത്ത് നിന്ന് പലരും പന്തിനെ പിന്തുണച്ചും രംഗത്ത് വന്നിട്ടുണ്ട്.
റിഷഭ് പന്തിനെ ധോണിയുമായി താരതമ്യം ചെയ്തും ചില മുന്‍ ക്രിക്കറ്റ് താരങ്ങള്‍ രംഗത്തു വന്നിരുന്നു. ധോണിയുമായി തന്നെ താരതമ്യം ചെയ്യുന്നതിനെ കുറിച്ച് എഎന്‍ഐയോട് പ്രതികരിച്ചിരിക്കുകയാണ് പന്ത്.
ധോണിയുമായി താരതമ്യം ചെയ്യുന്നതിനെക്കുറിച്ച് ഞാന്‍ ശ്രദ്ധിക്കാറില്ല. ഒരു കളിക്കാരന്‍ എന്ന നിലയില്‍ അദ്ദേഹത്തില്‍നിന്ന് കുറേ കാര്യങ്ങള്‍ പഠിക്കാനാണ് ഞാന്‍ ശ്രമിക്കാറുളളത്.
അദ്ദേഹം ഇതിഹാസ താരമാണ്. അദ്ദേഹവുമായി എന്നെ ആരും താരതമ്യം ചെയ്യരുത്. ബാറ്റിങ്ങിലും മൈതാനത്തും എന്റെ കളി മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്.
ഇതിനെക്കുറിച്ച് ഞാന്‍ അദ്ദേഹവുമായി സംസാരിക്കാറുണ്ട്,’ പന്ത്പറഞ്ഞു. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയില്‍നിന്നും മുന്‍ നായകന്‍ എംഎസ് ധോണിയില്‍നിന്നും നിരവധി കാര്യങ്ങള്‍ പഠിച്ചുവെന്നും പന്ത് പറഞ്ഞു.
‘അച്ചടക്കം, സമ്മര്‍ദത്തെ കൈകാര്യം ചെയ്യുന്ന വിധം, എതിര്‍ ടീമിലെ കളിക്കാരുടെ തെറ്റുകള്‍ മനസിലാക്കി അത് നമ്മുടെ കളിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ചെയ്യേണ്ടതെന്ത് തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ കോഹ്ലിയില്‍നിന്നും ധോണിയില്‍നിന്നും പഠിച്ചു. ഇനിയും നിരവധി കാര്യങ്ങള്‍ പഠിക്കാനുണ്ട്,’ പന്ത് പറഞ്ഞു.