മുംബൈ: ബോളിവുഡിലെ വിവാദങ്ങളുടെ റാണി രാഖി സാവന്ത് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയകളില്‍ താരമായിരുന്നു. വനിത ഗുസ്തി താരത്തെ വെല്ലുവിളിച്ച് ഇടിവാങ്ങിയ രാഖിയുടെ വീഡിയോ പെട്ടന്നാണ് വൈറലായത്.
എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന വീഡിയോ ആരാധകരെ ഏറെ നിരാശപ്പെടുത്തിയിരിക്കുകയാണ്. താന്‍ അവശയാണെന്നും ശരീരം വേദനിക്കുകയാണെന്നും കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ രാഖി പറയുന്നു.
ചികിത്സിക്കാനെത്തിയ ഡോക്ടറോട് തന്റെ ആരോഗ്യ നിലയെക്കുറിച്ച് സംസാരിക്കുന്ന ദൃശ്യങ്ങളാണ് രാഖി പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഹരിയാണയിലെ പഞ്ചകുലയില്‍ നടന്ന കോണ്ടിനെന്റല്‍ റെസ്‌ലിങ് എന്റര്‍ടെയിന്‍മെന്റ് മത്സരത്തിനിടെ രാഖി ഗുസ്തി താരത്തെ വെല്ലുവിളിക്കുകയും തുടര്‍ന്ന് ഇടി അവശയാവുകയുമായിരുന്നു.
വയറിനും നടുവിനുമാണ് രാഖിക്ക് പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, പരിക്കുകള്‍ സാരമുള്ളതല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.