ഗർഭച്ഛിദ്രം നടത്തണമെന്ന് ആവശ്യപ്പെട്ട് ഗർഭിണിയായ പതിനാറുകാരി ഹൈക്കോടതിയിൽ

18

കോട്ട: ഗർഭിണിയായ പതിനാറുകാരി ഗർഭച്ഛിദ്രം നടത്തണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാൻ ഹൈക്കോടതിയിൽ ഹർജി നൽകി.

രാജസ്ഥാനിലെ കോട്ടയിൽ 26 ആഴ്ച ഗർഭിണിയായ പെൺകുട്ടിയാണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.

Advertisements

ഹർജി സ്വീകരിച്ച കോടതി, ഇക്കാര്യത്തിൽ അടിയന്തര തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിനു നിർദ്ദേശം നൽകി.

ഗർഭച്ഛിദ്രം പെൺകുട്ടിക്ക് അപകടമുണ്ടാക്കുമോ എന്നറിയുന്നതിനായി വിദഗ്ധ മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ടും കോടതി ആവശ്യപ്പെട്ടു.

അതേ സമയം, പെൺകുട്ടിയുടെ അച്ഛൻ മകളെ കാണാനില്ലെന്ന് കാണിച്ച് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് സമർപ്പിച്ചിരുന്നു.

ഹർജി സ്വീകരിച്ച കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി വിവാഹിതയാണെന്ന് പൊലീസ് കണ്ടെത്തുകയും പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കുകയും ചെയ്തു.

വെള്ളിയാഴ്ച പെൺകുട്ടിക്കു വേണ്ടി ഹാജരായ രാജേന്ദ്ര സിങ്ങ് ചരൺ പ്രായപൂർത്തിയാകാത്തതിനാൽ പെൺകുട്ടിക്ക് ഗർഭച്ഛിദ്രം നടത്താൻ നിയമപരമായി കഴിയുമെന്ന് കോടതിയിൽ അറിയിച്ചു.

മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്‌നൻസി ആക്ട് പ്രകാരം പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ഗർഭച്ഛിദ്രം നടത്താമെന്ന് നിയമമുണ്ട്.

Advertisement