പീഡിപ്പിക്കപ്പെട്ടതിന് തെളിവു കൊണ്ടു നടക്കാന്‍ പറ്റുമോ? ആഞ്ഞടിച്ച് രാധിക ആപ്തെ

42

‘മീ ടൂ പോലെയുള്ള മൂവ്‌മെന്റുകള്‍ തീര്‍ച്ചയായും ആവശ്യമാണ്. സ്ത്രീകള്‍ സിനിമ അടക്കമുള്ള മേഖലകളില്‍ വിവിധ തരത്തില്‍ ഉള്ള ചൂഷണങ്ങള്‍ നേരിടാന്‍ തുടങ്ങിയിട്ട് വര്ഷങ്ങളായി.’ ട്രിവാന്‍ഡ്രം ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ രാധിക പറഞ്ഞു.

Advertisements

നേരിടേണ്ടിവരുന്ന ലൈംഗികാതിക്രമങ്ങള്‍ ഭയക്കാതെ തുറന്നു പറയണം. എല്ലാ മേഖലകളിലും ചൂഷണമുണ്ട്. ലൈംഗികാതിക്രമങ്ങള്‍ക്ക് പിന്നിലെ മുഖ്യ ഘടകം അധികാരമാണ്. എല്ലാം തുറന്നുപറയാനുള്ള ധൈര്യം നേടാന്‍ ശക്തമായ പിന്തുണ ആവശ്യമാണ്. അവര്‍ പറഞ്ഞു.

അതെ സമയം മീ ടൂ പോലെയുള്ള മൂവ്‌മെന്റുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നവര്‍ രാധിക ശക്തമായി വിമര്‍ശിച്ചു. ലൈംഗികാതിക്രമങ്ങള്‍ക്ക് എപ്പോഴും തെളിവുകള്‍ സൂക്ഷിക്കാന്‍ കഴിയില്ല, മീ ടൂ മൂവ്‌മെന്റിനെ വിമര്‍ശിക്കുന്നവര്‍ അതിക്രമം നേരിട്ടവരുടെ വാക്കുകള്‍ ശ്രദ്ധിക്കാന്‍ എങ്കിലും ശ്രമിക്കണം എന്ന് രാധിക പറഞ്ഞു. ‘

മീ ടൂ എന്ന് തുറന്നു പറഞ്ഞു മുന്നോട്ടു വരുന്നവരെ ശ്രവിക്കണം, ആര്‍ക്കെതിരെ ആണോ ആരോപണം ഉന്നയിച്ചത് അവരെ കുറിച്ച് മറ്റാര്‍ക്കെങ്കിലും സമാന അനുഭവം ഉണ്ടോ എന്നന്വേഷിക്കണം. അത്യന്തം സെന്‍സിറ്റിവ് ആയ ഈ വിഷയത്തെ ഗൗരവത്തോടെ സമീപിക്കണം.’അവര്‍ കൂട്ടിച്ചേര്‍ത്തു.

അടുത്ത കാലത്ത് ഷൂട്ടിങിനിടെയുണ്ടായ മോശം അനുഭവം രാധിക പങ്ക് വെച്ചത് ഇന്ത്യന്‍ സിനിമ ലോകത്ത് തന്നെ വലിയ ചര്‍ച്ച ആയിരുന്നു.’ഷൂട്ടിങ് കഴിഞ്ഞ് മുറിയിലേക്ക് പോവുകയായിരുന്നു ഞാന്‍. ആ സെറ്റില്‍ സഹപ്രവര്‍ത്തകനായിരുന്ന ഒരാളും തനിക്കൊപ്പം ലിഫ്റ്റില്‍ കയറി.

അര്‍ദ്ധരാത്രിയില്‍ എന്തെങ്കിലും സഹായം വേണമെങ്കില്‍ തന്നെ വിളിക്കാമെന്നും, വേണമെങ്കില്‍ മസാജ് ചെയ്തുതരാമെന്നും അയാള്‍ പറഞ്ഞു. അയാളുടെ അത്തരത്തിലുള്ള സംസാരം എന്നെ വല്ലാതെ അലോസരപ്പെടുത്തി.’ രാധിക പറഞ്ഞു.

Advertisement