ആധാര്‍ ബന്ധിപ്പിക്കല്‍ സമയപരിധി നീട്ടി

21

ന്യൂഡല്‍ഹി: ആധാര്‍ ബന്ധിപ്പിക്കല്‍ സമയപരിധി 2018 മാര്‍ച്ച് 31 വരെ നീട്ടി . സര്‍ക്കാരിന്റെ വിവിധ സാമൂഹിക ക്ഷേമ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിന് ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെ ആധാറുമായി ബന്ധിപ്പിക്കുന്നതിന്റെ സമയപരിധി 2018 മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. എന്നാല്‍ ആധാര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതിന്റെ സമയപരിധി ഫെബ്രുവരി 18 തന്നെയാണെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ കോടതിയില്‍ അറിയിച്ചു.

അതേസമയം, ഇനിയും ആധാര്‍ കാര്‍ഡ് എടുത്തിട്ടില്ലാത്തവര്‍ക്കാണ് സമയ പരിധിനീട്ടി നല്‍കിയത്. നാളെ ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കുെമന്നും അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. ആധാറിന്റെ വിവരങ്ങള്‍ സംരക്ഷിക്കുന്നതിനായി ജസ്റ്റിസ് ശ്രീകൃഷ്ണ അധ്യക്ഷനായി രൂപീകരിച്ച കമിറ്റി ഫെബ്രുവരിയില്‍ അവസാന റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്രനടപടി സ്‌റ്റേ ചെയ്യണെമന്നാവശ്യെപ്പട്ട് നല്‍കിയ ഹരജികളില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ അടുത്ത ആഴ്ച തന്നെ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുമെന്ന് കോടതിയുടെ മൂന്നംഗ ബെഞ്ച് അറിയിച്ചു.

Advertisements
Advertisement