പൊലീസുകാരന്റെ മകളെ മറ്റൊരു പൊലീസിന്റെ മകന്‍ പീഡിപ്പിച്ചു

14

ന്യൂഡല്‍ഹി: പൊലീസ് ഉദ്യോഗസ്ഥന്റെ മകളെ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്റെ മകന്‍ മാനഭംഗപ്പെടുത്തിയതായി പരാതി. പെണ്‍കുട്ടിയും പ്രതിയും പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇരുവരുടെയും രക്ഷിതാക്കള്‍ ഡല്‍ഹി പൊലീസില്‍ ഉദ്യോഗസ്ഥരാണ്.

Advertisements

ആറു മാസം മുന്‍പ് ഒരു ബന്ധു പരിചയപ്പെടുത്തിയ പ്രതിയുമായി പെണ്‍കുട്ടി സൗഹൃദത്തിലായി. ഒരു ദിവസം വീട്ടിലേക്കു വിളിച്ചുവരുത്തിയശേഷം പെണ്‍കുട്ടിക്കു മയക്കുമരുന്നു നല്‍കിയെന്നും മോശമായി വിഡിയോയില്‍ ചിത്രീകരിച്ചെന്നുമാണു പരാതി. തുടര്‍ന്നു ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തി.

കഴിഞ്ഞ ദിവസം വീണ്ടും കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പെണ്‍കുട്ടി നിരസിച്ചു. തുടര്‍ന്നു പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതിയെ കുട്ടിയുടെ ബന്ധുക്കള്‍ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. പോക്‌സോ നിയമം ചുമത്തിയ പ്രതിയെ ജുവനൈല്‍ ഹോമിലേക്കു മാറ്റി. ദൃശ്യങ്ങള്‍ ചിത്രീകരിച്ച ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

Advertisement