രാത്രിയില്‍ പാര്‍ക്കിലിരുന്നു ഫോണില്‍ സംസാരിച്ച തന്നോട് റേറ്റ് ചോദിച്ചെത്തിയ യുവാക്കള്‍ക്ക് എട്ടിന്റെ പണികൊടുത്ത് യുവതി

25

മുബൈ: രാത്രിയില്‍ റോഡില്‍കാണുന്ന സ്ത്രീകളെല്ലാം മോശക്കാരാണെന്ന ധാരണ പൊതുവില്‍ സമൂഹത്തിലുണ്ട്. അത് തികച്ചും തെറ്റാണെന്ന് രണ്ട് യുവാക്കള്‍ക്ക് ഒരു മോഡല്‍ തെളിയിച്ചു കൊടുത്തു. മുബൈയില്‍ രാത്രിനേരം ബാന്ദ്രയിലെ പൊതുസ്ഥലത്തു മോഡലിനെ കണ്ട് ആവേശംമൂത്ത രണ്ടു ചെറുപ്പക്കാര്‍ തികച്ചും വെട്ടിലായി. കാശുണ്ടെന്നുകരുതി ആളും തരവും നോക്കാതെ ചാടി പുറപ്പെടരുതെന്നു സാരം.

Advertisements

ഹരിയാനയില്‍നിന്നുള്ള ദിനേഷ് യാദവ്, അമിത് യാദവ് എന്നീ ബോക്‌സിങ്ങുകാരാണ് പൂര്‍ണിമ ബേല്‍ എന്ന മോഡലിനെ പാര്‍ക്കില്‍ കണ്ട് തെറ്റിധരിച്ചത്. പിന്നെ ഒന്നും ആലോചിക്കാതെ ചെന്ന് റേറ്റ് ചോദിച്ചു. മോഡലിന്റെ ധീരമായ നീക്കങ്ങള്‍ക്കൊടുവില്‍ ഇരുവരും ലോക്കപ്പിലായി.

രാത്രി 10.30ന് തിരക്കുള്ള നഗരമധ്യത്തിലെ ബഞ്ചിലിരുന്ന് ഫോണില്‍ സംസാരിക്കുകയായിരുന്ന പൂര്‍ണിമ. അപ്പോള്‍ അശ്ലീല കമന്റുകളുമായി ചെറുപ്പക്കാരെത്തി. അവര്‍ അടുത്തിരിക്കുകയും സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും ചെയ്തു. റേറ്റും ചോദിച്ചു.

ഇതോടെ മോഡല്‍ നിലവിളിച്ച് ആളുകളെ വിളിച്ചുകൂട്ടാന്‍ ശ്രമിച്ചു. പക്ഷേ പതിനഞ്ചോളം പേര്‍ അവിടെയുണ്ടായിരുന്നിട്ടും ആരും സഹായത്തിനെത്തിയില്ലെന്ന് പൂര്‍ണിമ പറയുന്നു. ഇതിനിടെ ചെറുപ്പക്കാര്‍ ഒരു ഓട്ടോ വിളിച്ച് സ്ഥലംവിട്ടു. പൂര്‍ണിമയാകട്ടെ, ബാന്ദ്ര പൊലീസിനെ വിവരമറിയിച്ചശേഷം, വേറൊരു ഓട്ടോ വിളിച്ച് പിന്നാലെ പാഞ്ഞ് ഇവരെ പിടികൂടുകയായിരുന്നു.

അമിത് സ്‌റ്റേഷനില്‍നിന്നു രക്ഷപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്. ദിനേഷിനെ കോടതിയില്‍ ഹാജരാക്കി ജാമ്യം നല്‍കി വിട്ടയച്ചു. മ്യൂസിക് വിഡിയോകളില്‍ മുഖംകാണിച്ചിട്ടുള്ള പൂര്‍ണിമ ബേല്‍ യുപി സര്‍ക്കാരിനുവേണ്ടി പരസ്യചിത്രങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്.

Advertisement