ബംഗളുരു: പുരുഷന്മാരുടെ പേടിസ്വപ്‌നമായി സമീപകാലത്ത് മാറിയ ഹണിട്രാപ്പ് സംഘങ്ങള്‍ വീണ്ടും സജീവമാകുന്നു. പൂന-ബംഗളുരു ഹൈവേയിലാണ് ഹണിട്രാപ്പ് സംഘങ്ങള്‍ ഇപ്പോള്‍ വിലസുന്നത്.
രാത്രികാലങ്ങളില്‍ ഒറ്റയ്ക്ക് ഹൈവേയിലൂടെ യാത്ര ചെയ്യുന്ന പുരുഷന്മാരെ ലക്ഷ്യം വച്ചാണ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പ്രധാനമായും പൂനെ-ബംഗളൂര്‍ ഹൈവേയിലെ കോലാപൂരാണ് ഹണിട്രാപ്പ് സംഘങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുന്നത്.
ഹൈവേയില്‍ നടന്ന മോഷണങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് ഹണി ട്രാപ്പ് സംഘത്തെ കുറിച്ച് സൂചനങ്ങള്‍ പോലീസിന് ലഭിച്ചത്. മോഷണ-പിടിച്ചുപറി പരാതികളില്‍ പത്തെണ്ണത്തിലെ സാമ്യതയാണ് ഹണിട്രാപ്പ് സംഘത്തില്‍ പോലീസിനെ എത്തിച്ചത്. തുടര്‍ന്ന് പരാതിക്കാരെ വിളിച്ചുവരുത്തി വിശദമായി മൊഴിയെടുത്തതോടെ പുറത്തെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.
കാറില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന പുരുഷന്മാരെയാണ് സംഘം ഉന്നംവയ്ക്കുന്നത്. ഹൈവേയുടെ വശത്ത് നില്‍ക്കുന്ന സ്ത്രീകള്‍ കാറിന് കൈകാണിച്ച് അടുത്ത സ്ഥലത്തേക്ക് ലിഫ്റ്റ് ആവശ്യപ്പെടും.
കാറില്‍ കയറുന്ന യുവതികള്‍ സംഭാഷണത്തിലൂടെ യുവാക്കളുടെ മനസ്സിളക്കും. പിന്നീട് ഫോണ്‍ നമ്പര്‍ നല്‍കുകയും ഇറങ്ങേണ്ട സ്ഥലമാവുമ്പോള്‍ വീട്ടിലേക്ക യുവതികള്‍ ക്ഷണിക്കും.
യുവതികളുടെ ക്ഷണം സ്വീകരിച്ച് കൂടെ പോകുന്നവരെ വിജനമായ സ്ഥലത്ത് എത്തിക്കും. തുടര്‍ന്ന് സംഘത്തിലെ പുരുഷന്മാരും എത്തി ഭീഷണിപ്പെടുത്തുകയും അക്രമിക്കുകയും ചെയ്യു. കൈയ്യിലുള്ള പണവും ആഭരണങ്ങളും മൊബൈല്‍ ഫോണുകളും തുടങ്ങി വിലപിടിപ്പുള്ളതെല്ലാം പിടിച്ചുപറിക്കും.
ചിലരുടെ ഫോണില്‍ വിളിച്ച് പിന്നീടും സംഘം ഭീഷണിപ്പെടുത്താറുണ്ട്. ലക്ഷങ്ങളാണ് ഇത്തരത്തില്‍ ചിലര്‍ക്ക് നഷ്ടപ്പെട്ടത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. പരാതിക്കാര്‍ നല്‍കിയ സൂചനയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.