നിർണായക നീക്കങ്ങൾക്ക് ഒരുങ്ങി യുവരാജ് സിംഗ്, ലക്ഷ്യം ഇതണ്

33

കരിയറിൽ നിർണായക നീക്കങ്ങൾക്ക് ഒരുങ്ങി അന്താരാഷ്ട്ര ക്രിക്കറ്റിൽ അവസരം ഏതാണ്ട് അവസാനിക്കുമെന്ന് ഉറപ്പായ മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്.

ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാനാണ് യുവരാജ് ആലോചിക്കുന്നത്.

Advertisements

ഹിന്ദുസ്ഥാൻ ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുമെങ്കിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും വിദേശ ക്രിക്കറ്റ് ലീഗുകളിലും സജീവമാകാനാണ് യുവരാജ് ആലോചിക്കുന്നത്.

ഗ്ലോബൽ ടി20 (കാനഡ), യൂറോ ടി20 സ്ലാം തുടങ്ങിയ അംഗീകൃത വിദേശ ടി20 ലീഗുകളിൽ കളിക്കാനാണ് യുവരാജിന്റെ നീക്കം.

ഇതിന് വേണ്ടിയുള്ള അനുമതിക്കായി ബിസിസിഐയെ സമീപിച്ചിരിക്കുകയാണ് യുവരാജ് നിലവിൽ.

യുവരാജിന്റെ നീക്കത്തിന് ബിസിസിഐ പച്ചക്കൊടി കാട്ടുമോയെന്നറിയാൻ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.

നേരത്തെ ഇപ്രാവശ്യത്തെ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനായി യുവരാജ് കളിച്ചിരുന്നു. എന്നാൽ നാല് മത്സരം മാത്രമാണ് യുവരാജിന് മൈതാനത്തിറങ്ങാനായത്.

മാത്രമല്ല ഇന്ത്യയുടെ ലോക കപ്പ് ടീമിൽ നിന്നും യുവരാജ് പുറത്താകുകയും ചെയ്തിരുന്നു.

Advertisement