പത്തുവയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി 12 കാരന്‍: ഞെട്ടിക്കുന്ന സംഭവം

24

മുംബൈ: പത്തുവയസുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി 12കാരന്‍. മഹാരാഷ്ട്രയില്‍ പല്‍ഗാര്‍ ജില്ലയിലാണ് സംഭവം.

ഉണ്ടായത് നാലുമാസത്തോളമായി 12കാരന്‍ അയല്‍‌വാസിയായ പത്ത് വയസുകാരിയെ പീഡിപ്പിച്ചു വരികയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.

Advertisements

ഇരുവരുടെയും വീടുകള്‍ അടുത്തടുത്താണ്. ഇവര്‍ പഠിച്ചിരുന്നതും കളിച്ചിരുന്നതുമെല്ലാം ഒരുമിച്ചായിരുന്നു. ഇതിനിടെ 12കാരന്‍ പെണ്‍കുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കുകയയിരുന്നു.

ശക്തമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ ചികിത്സക്കെത്തിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണ് എന്ന് പുറത്തറിയുന്നത്.

പിന്നീട് മാതാപിതാക്കള്‍ പെണ്‍കുട്ടിയോട് കാര്യങ്ങള്‍ ആരാഞ്ഞപ്പോള്‍ അയല്‍ക്കാരനായ 12കാരന്‍ തന്നെ നിരന്തരം പീഡനത്തിന് ഇരയാക്കിവരികയായിരുന്നു എന്ന് പെണ്‍കുട്ടി തുറന്നു സമ്മതിച്ചു.

ഇതോടെ ആണ്‍കുട്ടിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബലാത്സംഗം, പോക്സോ എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. അതേസമയം 12കാരനെ പൊലീസ് അരസ്റ്റ് ചെയ്തിട്ടില്ല.

Advertisement